mehandi new

ചാവക്കാടിന്റെ വികസനത്തിന്‌ വേഗം കൂടും; ചാവക്കാട് ചാട്ടുകുളം റോഡ് 22 മീറ്ററിൽ വീതി കൂട്ടുന്നു

fairy tale

Chavakkadonline exclusive news story

ചാവക്കാട് : ചാവക്കാട് വടക്കാഞ്ചേരി സംസ്ഥാന പാതയിൽ ചാവക്കാട് മുതൽ ചാട്ടുകുളം വരെയുള്ള റോഡിന്റെ വീതി കൂട്ടുന്നു. നിലവിൽ 10 മുതൽ – 13 മീറ്റർ മാത്രം വീതിയുള്ള റോഡ് 22  മീറ്റർ വീതിയിലാണ് വികസിപ്പിക്കുന്നത്. നിലവിലുള്ള റോഡിന്റെ സെന്ററിൽ നിന്നും ഇരുവശത്തേക്കും 11 മീറ്റർ വികസിപ്പിക്കും. തൃശൂർ പടിഞ്ഞാറെ കോട്ട – അയ്യന്തോൾ മോഡലിൽ നടുവിൽ ഡിവൈഡറോട് കൂടിയായിരിക്കും നിർമ്മാണം. 10 ലക്ഷം രൂപ ചിലവിൽ സർവ്വേ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചു. റോഡ് വികസനത്തിന്‌ ഏറ്റെടുക്കേണ്ടി വരുന്ന ഭൂമിയുടെയും പൊളിച്ചുമാറ്റേണ്ടിവരുന്ന കെട്ടിടങ്ങളുടെയും സ്കെച്ച് അടുത്ത ദിവസങ്ങളിലായി തയ്യാറാകും. സർവ്വേ കുറ്റികൾ സ്ഥാപിക്കുന്നതിനു   മുന്നോടിയായി ഏറ്റെടുക്കേണ്ടിവരുന്ന സ്ഥലത്തിന്റെ ഉടമകളുടെയും കച്ചവടക്കാരുടെയും യോഗം  എം എൽ എ യുടെ അധ്യക്ഷതയിൽ വിളിച്ചുകൂട്ടം. സംസ്ഥാന സർക്കാറിന്റെ അടുത്ത ബജറ്റിൽ തുക ഉൾപ്പെടുത്തിയതിന് ശേഷമായിരിക്കും നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങുക. 

ഇടുങ്ങിയ റോഡും വർദ്ധിച്ച വാഹനത്തിരക്കും മൂലം ഇതുവഴിയുള്ള യാത്ര ദുരിതപൂർണ്ണമാണ്. ചാവക്കാടിന്റെ വികസനത്തിന്‌ തടസ്സമായ ഘടകങ്ങളിൽ ഒന്നാണ് ചാവക്കാട് കുന്നംകുളം റൂട്ടിലെ ഇടുങ്ങിയ റോഡും ഗതാഗത കുരുക്കും.  വീതികൂട്ടുന്നതോടെ റോഡ് ഗതാഗതം സുഖമമാവുകയും ചാവക്കാടിന്റെ വികസനത്തിന്‌ വേഗം കൂടുകയും ചെയ്യും.

Royal footwear

Comments are closed.