ഭിന്നശേഷി കലോത്സവം വർണ്ണക്കൂട്ടം ആഘോഷിച്ചു

ഒരുമനയൂർ: ഒരുമനയൂർ ഗ്രാമപഞ്ചായത്ത് ഭിന്നശേഷി കലോത്സവം വർണ്ണക്കൂട്ടം ആഘോഷിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് വിജിത സന്തോഷ് ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ വി രവീന്ദ്രൻ അധ്യക്ഷതവഹിച്ചു.

വൈസ് പ്രസിഡണ്ട് കെ. വി കബീർ സ്വാഗതം പറഞ്ഞു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ. എച്ച് കയ്യുമ്മു ടീച്ചർ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഇ. ടി ഫിലോമിന ടീച്ചർ, ബ്ലോക്ക് മെമ്പർമാരായ ഷൈനി ഷാജി, കെ അഷിത, പഞ്ചായത്ത് മെമ്പർമാരായ നഷ്‌റ മുഹമ്മദ്, ആരിഫ ജൂഫൈർ, ബിന്ദു ചന്ദ്രൻ, സിന്ധു അശോകൻ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ ജോഷി ഫ്രാൻസിസ്, സി ഡി പി ഒ റോഷ്‌നി, ബി ആർ സി ടീച്ചർ നസീറ, സി ഡി എസ് ചെയർപേഴ്സൺ സുലൈഖ കാദർ, പഞ്ചായത്ത് സെക്രട്ടറി ഷിബുദാസ് എന്നിവർ ആശംസകൾ അറിയിച്ചു. ഐ സി ഡി എസ് സൂപ്പർ വൈസർ റാഹില നന്ദി പറഞ്ഞു.


Comments are closed.