തിരുവത്ര : വൈദ്യുതി ലൈൻ പൊട്ടിവീണു ദേശീയപാതയിൽ ഗതാഗതം നിലച്ചു. ചാവക്കാട് പൊന്നാനി റൂട്ടിൽ തിരുവത്ര സ്‌കൂളിന് സമീപം ദേശീയപാതയ്ക്ക് കുറുകെ സർവ്വീസ് ലൈൻ പൊട്ടിവീണതാണ് ഗതാഗതം നിലക്കാൻ കാരണമായത്. ഇന്ന് രാത്രി പത്തരമണിയോടെയാണ് സംഭവം. സർവ്വീസ് ലൈൻ പൊട്ടിവീണെങ്കിലും വൈദ്യുതി പ്രവാഹം നിലച്ചിരുന്നില്ല.
അരമണിക്കൂറോളം ഗതാഗതം പൂർണ്ണമായും നിലച്ചു. കെ എസ് ഇ ബി ജീവനക്കാരെത്തി വൈദ്യുതി വിച്ഛേദിച്ച് സർവീസ് ലൈൻ പൂർവ്വ സ്ഥിതിയിലാക്കിയതിന് ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.