mehandi new

ചാവക്കാട് സമ്പൂർണ ലോക്ക് ഡൗണിലേക്ക്

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.4em” use_border_color=”off” border_color=”#ffffff” border_style=”solid”]

planet fashion

ചാവക്കാട് : ചാവക്കാട് സമ്പൂർണ ലോക്ക് ഡൗണിലേക്ക് നീങ്ങാൻ സാധ്യത. ജില്ലയിൽ ചാവക്കാട് താലൂക്കിലെ രണ്ടു ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തനം അനിശ്ചിതത്വത്തിലാക്കിയാണ് കോവിഡ് വ്യാപനം. വടക്കേകാട് ആരോഗ്യ കേന്ദ്രവും താലൂക്ക് ആശുപത്രിയും അടച്ചു. ജീവനക്കാർ മുഴുവൻ ക്വറന്റയിനിലാണ്.
താലൂക്കിലെ വാടാനപ്പിളി, ഏങ്ങണ്ടിയൂർ, വടക്കേകാട് പഞ്ചായത്തുകളും ചാവക്കാട് നഗരസഭയിലെ 21 വാർഡുകളും നിലവിൽ സമ്പൂർണ്ണ ലോക്ക്ഡൗണിലാണ്.
മേഖലയിൽ സമ്പർക്കത്തിലൂടെയുള്ള കൊറോണ വ്യാപനം സ്ഥിരീകരിച്ചതും രോഗം ഉറവിടം കണ്ടെത്താൻ കഴിയാത്തതും നിയന്ത്രണങ്ങൾ കടുപ്പിക്കാൻ കാരണമായിട്ടുണ്ട്.
ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെ കോവിഡ് ബാധിച്ചവരുടെ എണ്ണം വര്‍ധിക്കുന്നത് ആശങ്ക വർധിപ്പിക്കുന്ന സാഹചര്യത്തിൽ ഇന്ന് ഉച്ചയ്ക്ക് ശേഷം മൂന്ന് മണിയോടെ മന്ത്രി എ.സി.മൊയ്തീന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേരും.
വ്യാഴാഴ്ച ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ച 25 പേരില്‍ 14 പേര്‍ക്ക് രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെയാണ്. ഈ 14 പേരുടെ സമ്പര്‍ക്കപ്പട്ടിക ആരോഗ്യ വകുപ്പിന് തയ്യാറാക്കാനായിട്ടില്ല. ഗുരുതരമായ സാഹചര്യം നിലനില്‍ക്കുന്നതിനാല്‍
സമ്പൂർണ്ണ ലോക്ക്ഡൗൺ ഉൾപ്പെടെയുള്ള തീരുമാനങ്ങൾ യോഗത്തിൽ ഉണ്ടായേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Ma care dec ad

Comments are closed.