mehandi banner desktop
Chavakkad online

നാലുകളികളിൽ നിന്നും നാലായി ചുരുങ്ങും എട്ടിന്റെ കളി നാളെ മുതൽ

Ft

ചാവക്കാട് : ഖത്തര്‍ ലോക കപ്പില്‍ എട്ടിന്റെ കളി നാളെ തുടങ്ങും. റൗണ്ട് 16 ൽ നിന്നും ക്വാർട്ടർ ഫൈനലിലേക്ക് കടന്ന എട്ടു ടീമുകൾ നാളെ മുതൽ രണ്ടു ദിവസങ്ങളിലായി നടക്കുന്ന നാലുകളികളിലൂടെ നാലായി ചുരുങ്ങി സെമി ഫൈനലിൽ പ്രവേശിക്കും.

Jan oushadi

ലോകകപ്പ് മത്സരങ്ങളിൽ അട്ടിമറികൾക്ക് സാക്ഷിയായ ഖത്തറിൽ അൽ റയാനിലെ എഡ്യൂക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ ക്വാർട്ടർ ഫൈനലിലെ ആദ്യ കളിയുടെ വിസിൽ മുഴങ്ങും. നാളെ രാത്രിഇന്ത്യൻ സമയം 8.30 ന് നടക്കുന്ന ആദ്യ ക്വാര്‍ട്ടര്‍ ഫൈനലില്‍ ബ്രസീല്‍ ക്രൊയേഷ്യയുമായി ഏറ്റുമുട്ടും.
ഇന്ത്യന്‍ സമയം മറ്റന്നാള്‍ വെളുപ്പിന് 12.30 ന് നടക്കുന്ന രണ്ടാമത്തെ ക്വാര്‍ട്ടര്‍ ഫൈനലില്‍ അര്‍ജന്റീന നെതര്‍ലണ്ട്‌സുമായും ഏറ്റുട്ടും.
ഡിസംബര്‍ 10, ശനിയാഴ്ച 8.30 ന് നടക്കുന്ന മൂന്നാമത്തെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പോര്‍ച്ചുഗല്‍ മൊറോക്കോയുമായും ഇന്ത്യന്‍ സമയം വെളുപ്പിന് 12.30 ന് നടക്കുന്ന നാലാമത്തെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഫ്രാന്‍സ് ഇംഗ്ലണ്ടുമായും ഏറ്റുമുട്ടും.

ലോകമെങ്ങുമുള്ള കാൽ പന്ത് കളിയുടെ ആരാധകർ ഹൃദയ മിടിപ്പോടെ കാത്തിരിപ്പാണ് തങ്ങളുടെ ഇഷ്ട ടീമുകളുടെ വിജയവും പ്രതീക്ഷിച്ച്. ഖത്തറിലെ ഓരോ വലയനക്കത്തിലും ലോകത്തോടൊപ്പം ചാവക്കാടും ശബ്ദമുഖരിതമാവും.

Comments are closed.