mehandi new

സർക്കാർ മുസ്ലിം സമുദായത്തിന്റെ അവകാശങ്ങൾ പടിപടിയായി ഇല്ലായ്മ ചെയ്യുന്നു

fairy tale

പുന്നയൂർ: മുസ്ലിം സമുദായത്തിന്റെ അവകാശങ്ങൾ പടിപടിയായി ഇല്ലായ്മ ചെയ്യുന്ന നടപടിയാണ് സർക്കാർ സ്വീകരിച്ചതെന്ന് എസ് കെ എസ് എസ് എഫ് ജില്ല ജനറൽ സെക്രട്ടറി വി കെ മെഹറൂഫ് വാഫി പറഞ്ഞു.
മുസ്ലിം യൂത്ത് കോഡിനേഷൻ പുന്നയൂർ പഞ്ചായത്ത് കമ്മിറ്റി എടക്കഴിയൂർ പഞ്ചവടി സെന്ററിൽ സംഘടിപ്പിച്ച യുവജന പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോടതിയിൽ സർക്കാർ സ്വീകരിച്ച നിസ്സംഗതയും സമുദായത്തിന്റെ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനായി എടുത്ത നടപടിയിൽ എൺപത് ഇരൂപത് അനുപാതം കൊണ്ടുവന്നതുമൊക്കെ ഇതിന്റെ ഭാഗമാണെന്ന് ഇപ്പോൾ ബോധ്യമായിരിക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

മുസ്ലിം യൂത്ത് ലീഗ് പുന്നയൂർ പഞ്ചായത്ത് പ്രസിഡണ്ട് അസീസ്‌ മന്ദലാംകുന്ന് അധ്യക്ഷത വഹിച്ചു.
സച്ചാർ ശുപാർശകൾ നടപ്പിലാക്കാൻ പ്രത്യേക ബോർഡ് രൂപീകരിക്കുക, മുന്നോക്ക പിന്നോക്ക സ്‌കോളർഷിപ്പ് തുക ഏകീകരിക്കുക, സർക്കാർ സർവീസിൽ ജനസംഖ്യാനുപാതിക പ്രാതിനിധ്യം നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് മുസ്ലിം യൂത്ത് കോഡിനേഷൻ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം സംസ്ഥാനത്ത് പഞ്ചായത്ത് തലങ്ങളിൽ നടക്കുന്ന സമരത്തിന്റെ ഭാഗമായാണ് സംഗമം സംഘടിപ്പിച്ചത്.

ആഗസ്റ്റ് നാലിന് നടത്തുന്ന സെക്രട്ടേറിയറ്റ് ധർണ്ണക്ക് പ്രതിഷേധ സംഗമം ഐക്യദാർഢ്യം പ്രഖ്യാപിച്ചു. വിസ്‌ഡം യൂത്ത് പ്രതിനിധി അൻവർ അബൂബക്കർ മുഖ്യ പ്രഭാഷണം നടത്തി. മുസ്ലിം യൂത്ത് ലീഗ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി നസീഫ് യൂസഫ്, പി റഫീഖ് അകലാട്, കുഞ്ഞുമുഹമ്മദ് കാദിരിയ പള്ളി, ഫിർദൗസ് അകലാട്, കെ.എച്ച് സുൽത്താൻ മന്ദലാംകുന്ന്, മുഹമ്മദ് റയാൻ എന്നിവർ സംസാരിച്ചു.
മുസ്ലിം യൂത്ത് ലീഗ് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കബീർ ഫൈസി സ്വാഗതവും ഐ.എസ്.എം കേരള പ്രതിനിധി മൊയ്തു പുന്നയൂർ നന്ദിയും പറഞ്ഞു.

Royal footwear

Comments are closed.