ചാവക്കാടിന്റെ വീരപ്പുലി ശഹീദ് ഹൈദ്രോസ് കുട്ടി മൂപ്പന്റെ താബൂത്ത് അണിഞ്ഞൊരുങ്ങി

ചാവക്കാട് : മണത്തല നേര്‍ച്ചയുടെ പ്രധാന കാഴ്ചയായ താബൂത്ത് കാഴ്ച്ചയില്‍ എഴുന്നെള്ളിക്കേണ്ട താബൂത്ത് കൂടിന്റെ പണി പൂര്‍ത്തിയായി. വര്‍ണ്ണക്കൂട്ടുകള്‍ പകര്‍ന്നു മനോഹരമാക്കാനുള്ള മിനുക്ക് പണിയിലാണ് കലാകാരനനായ തെക്കഞ്ചേരി സ്വദേശി അമ്പലത്ത് വീട്ടിൽ സുധീറും സഹോദരൻ നൗഫലും. വർഷങ്ങളായി സുധീറാണ് താബൂത്തിനു വർണ്ണക്കൂട്ട് ഒരുക്കുന്നത്.

നാളെ രാവിലെയാണ് തബൂത്ത് കാഴ്ച തെക്കഞ്ചേരിയില്‍ നിന്നും പുറപ്പെടുക. മണത്തല അംശത്തിന്റ ഭരണാധികാരിയായിരുന്ന വീരപ്പുലി ശഹീദ് ഹൈദ്രോസ് കുട്ടി മൂപ്പരുടെ ബൗധിക ശരീരം അലങ്കരിച്ച താബൂത്തിൽ ആനയും വാദ്യ മേളങ്ങളുമായി നാട് ചുറ്റി മണത്തല പള്ളി ഖബര്‍സ്ഥാനില്‍ ആചാര ബഹുമതികളോടെ കബറടക്കിയതിന്റെ സ്മരണ ഉണര്‍ത്തുന്നതാണ് താബൂത്ത് കാഴ്ച. താബൂത്ത് സന്ദര്‍ശിക്കുന്നതിന് തെക്കഞ്ചേരിയില്‍ പ്രത്യേകം സൗകര്യം ഒരുക്കിയിട്ടുണ്ട്. മൃത ശരീരം സംസ്കരിക്കാൻ കൊണ്ടുപോകുന്ന അലങ്കരിച്ച പെട്ടിക്കാണ് (ശവമഞ്ചം) താബൂത്ത് എന്ന് പറയുന്നത്.

Comments are closed.