Header

ഹോട്ടലില്‍ താമസിക്കാനെത്തുന്നവര്‍ക്ക് മദ്യ വില്‍പ്പന നടത്തിയ റൂം ബോയിയെ അറസ്റ്റ്‌ചെയ്തു

ഗുരുവായൂര്‍ : ആഡംബര ഹോട്ടലില്‍ താമസിക്കാനെത്തുന്നവര്‍ക്ക് മദ്യം വില്‍പ്പന നടത്തിയിരുന്ന റൂംബോയിയെ ടെമ്പിള്‍ പോലീസ് അറസ്റ്റ്‌ചെയ്തു. വാടാനപ്പിള്ളി തൃത്തല്ലൂര്‍ ചാലിപ്പാട്ടില്‍ ദിലീപ്കുമാര്‍(50)നെയാണ് ടെമ്പിള്‍ സി.ഐ എന്‍ രാജേഷ് കുമാര്‍, എസ്.ഐ  എം.ആര്‍ സുരേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ബിവറേജസ് കോര്‍പ്പറേഷന്റെ ഔട്ട് ലെറ്റുകളില്‍ നിന്ന് മദ്യം കൊണ്ടു വന്നു ഹോട്ടല്‍  താമസക്കാര്‍ക്ക് വില്‍പ്പന നടത്തുകയായിരുന്നു പതിവെന്ന്  പോലീസ് പറഞ്ഞു. വില കുറഞ്ഞ മദ്യം സാധാരണക്കാര്‍ക്ക് ഗ്ലാസില്‍ ഒഴിച്ചു നല്‍കുകയും ചെയ്തിരുന്നു. ആഡംബര ഹോട്ടലില്‍ വൈകുന്നേരം സമയങ്ങളില്‍ സാധാരണക്കാര്‍ കൂട്ടമായി വു പോകുന്നത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍  മഫ്ടിയിലെത്തിയാണ് പോലീസ് ഇയാളെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

Comments are closed.