Header

ശ്രീനാരായണഗുരുവിനെ തിരിച്ചറിയേണ്ടത് കേരള നവോത്ഥാനത്തെ തിരിച്ചു പിടിക്കാന്‍ അനിവാര്യം – പി. കെ. പോക്കര്‍

ഷാര്‍ജ: കേരളീയ നവോത്ഥാനത്തിന്റെ പരിപ്രേക്ഷ്യത്തില്‍ ഗുരുവിന്റെ സ്ഥാനം അതുല്യമാണ്. ഗുരുവിനെ പ്പോലെ ബഹുസംസ്കാര ലോകസാഹോദര്യം വിഭാവനം ചെയ്ത ദാര്‍ശനികര്‍ വേറെയുണ്ടോ എന്നകാര്യം സംശയമാണ്. ഗുരുവിന്റെ അരുവിപ്പുറം പ്രതിഷ്ഠ ജാതിനിര്‍ണയത്തിലും മറ്റും കാണുന്ന കൃത്ത്യമായ ദാര്‍ശനിക നിലപാടിന്റെ ആവിഷ്കാരം തന്നെ ആയിരുന്നു. ഗുരുവിനെ അര്‍ഹിക്കും വിധത്തില്‍ അടയാളപ്പെടുത്താന്‍ പുരോഗമനവാദികള്‍ക്കും സാധിച്ചിട്ടില്ല. തീര്‍ച്ചയായും ഗുരുവിന്റെ ദര്‍ശനത്തിലൂന്നിയ മാനവികത തിരികെക്കൊണ്ടുവരാൻ നമുക്ക് സാധിക്കണം. മലയാളനാട് ഗ്രാമികയില്‍ നടന്ന സെമിനാറില്‍ ‘ഗുരുവിന്റെ ദാര്‍ശനിക പരീക്ഷണങ്ങളും കേരളീയ നവോത്ഥാനവും’ എന്ന വിഷയം അവതരിപ്പിച്ചു കൊണ്ട് പി. കെ പോക്കര്‍ പറഞ്ഞു. ഫ്രാൻസിസ് നസ്രത്ത്, സോണിയ ഷിനോയ് എന്നിവരും വിഷയ സംബന്ധമായി സംസാരിച്ചു. ജയിംസ് വിൻസന്റ് സ്വാഗതവും ശ്രീജ പാലൂര്‍ നന്ദിയും പറഞ്ഞു.
ഈവര്‍ഷത്തെ മലയാളനാട് ഗ്രാമിക പുരസ്കാരം വിത്സനു എസ്‌. എ. ക്ക് ലഭിച്ചു. ഗ്രാമികയില്‍ കേരളസംഗീത നാടക അക്കാദമി പ്രസിദ്ധീകരിച്ച 113 മലയാളനാടകരചയിതാക്കളുടെ ജീവചരിത്ര ഗ്രന്ഥമായ ”തൂലികാവസന്തം” എഴുതിയ നാടകകൃത്ത് ജോസ് കോയിവിളയെയും ഡി സി നോവൽ സാഹിത്യ പുരസ്കാരം നേടിയ നോവലിസ്റ്റ് ശ്രീമതി സോണിയാ റഫീഖിനെയും ആദരിച്ചു. പുരസ്കാര ജേതാക്കളെ പരിചയപെടുത്തി കവി പി. ശിവപ്രസാദ് സംസാരിച്ചു.
തുടര്‍ന്നു കവിത കാര്‍ണിവല്‍ കലാപരിപാടികളും അരങ്ങേറി.

Comments are closed.