mehandi new

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ യുവാവ് അറസ്റ്റില്‍

fairy tale

ചാവക്കാട്: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി തട്ടിക്കൊണ്ടുപോയ കേസില്‍ യുവാവിനെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു. പാലപ്പെട്ടി കറുപ്പംവീട്ടില്‍ ഫറൂഖിനെ(27)യാണ് ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ഫിബ്രവരി അഞ്ചിനാണ് കടപ്പുറം സുനാമി കോളനിയില്‍ നിന്ന് ഫറൂഖും സുനാമി കോളനിയിലെ റംഷീന എന്ന സത്രീയും ചേര്‍ന്ന് വിവാഹവാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്. റംഷീനയെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പെണ്‍കുട്ടിയുടെ മാതാവിന്റെ പരാതിയെ തുടര്‍ന്ന് അന്വേഷണം ആരംഭിച്ച പോലീസ് രണ്ട് ദിവസത്തിന് ശേഷം കണ്ണൂരില്‍ നിന്ന് പെണ്‍കുട്ടിയെ കണ്ടെത്തി. എന്നാല്‍ കേസിലെ മുഖ്യപ്രതിയായ ഫറൂഖ്  പിടികൊടുക്കാതെ ഒളിവില്‍ പോകുകയായിരുന്നു. കഴിഞ്ഞ ദിവസം ഇയാള്‍ പാലപ്പെട്ടിയിലെ വീട്ടില്‍ എത്തിയിട്ടുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് അറസ്റ്റ് ചെയ്തത്. എസ്‌ഐ എം എ ബാലന്‍, സീനിയര്‍ സിപിഒ ജിജില്‍, സിപിഒമാരായ ലോഫിരാജ്, രണ്‍ദ്വീപ്, സുമേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Comments are closed.