mehandi new

കടയിൽ മറന്നുവെച്ച മൂന്നര പവൻ്റെ സ്വർണ്ണമാല ഉടമയെ കണ്ടെത്തി നൽകി വ്യാപാരി മാതൃകയായി

fairy tale

ഗുരുവായൂർ : കടയിൽ മറന്നുവെച്ച മൂന്നര പവൻ്റെ സ്വർണ്ണമാല ഉടമയെ കണ്ടെത്തി തിരികെ നൽകി വ്യാപാരി മാതൃകയായി. ഗുരുവായൂരിലെ പൊതുപ്രവർത്തകനും ക്ഷേത്രനടയിലെ വ്യാപാരിയുമായ സി.ഡി. ജോൺസനാണ് ഉടമയെ കണ്ടെത്തി അവരുടെ മറന്നുവെച്ച സാധനങ്ങൾ തിരികെ നൽകിയത്. തിരുവനന്തപുരം സ്വദേശികളായ ദമ്പതികളാണ് ഉച്ചയ്ക്ക് 11 മണിയോടെ മാല അടങ്ങിയ കൊച്ചു സഞ്ചി കടയിൽ മറന്നുവെച്ചത്. സാധനങ്ങൾ വാങ്ങി ഇവർ പോയ ശേഷമാണ് ജോൺസൺ സഞ്ചി കാണുന്നത്. ഉടൻ തന്നെ ക്ഷേത്ര പരിസരത്ത് തിരച്ചിൽ നടത്തി ഉടമയെ കണ്ടെത്തി ആഭരണം ഉൾപ്പെടെയുള്ള സഞ്ചി തിരികെ നൽകുകയായിരുന്നു.

Macare 25 mar

Comments are closed.