mehandi new

മാറണം ശാസ്ത്രമേളയുടെ രീതിശാസ്ത്രം

fairy tale

ചാവക്കാട് : കാലങ്ങളായി നടന്നുവരുന്ന ശാസ്ത്രമേളയുടെ അലകും പിടിയും മാറിയിട്ടുണ്ടെങ്കിലും ശാസ്ത്രമേളയുടെ രീതിശാസ്ത്രം മാറണമെന്ന് സയൻസ് അധ്യാപകർ. ശാസ്ത്രമേള അവസാനിക്കുന്നിടത്ത് കണ്ടുപിടുത്തങ്ങളും അവസാനിക്കുന്ന അവസ്ഥയിൽ നിന്ന് മാറി സമൂഹത്തിനു ഗുണകരമാകുന്ന സ്റ്റാർട്ടപ്പുകൾ ഉണ്ടായിവരണം. വിദ്യാർത്ഥികൾക്ക് അതിനാവശ്യമായ തുടർപ്രവർത്തനങ്ങൾക്ക് വേണ്ട പിന്തുണ ഉറപ്പു വരുത്തുന്ന പദ്ധതികൾ ആവിഷ്കരിക്കേണ്ടിയിരിക്കുന്നുവെന്ന് കൊച്ചന്നൂർ ഗവ സ്കൂൾ സയൻസ് അധ്യാപകൻ എൻ വി പ്രശോബ് അഭിപ്രായപ്പെട്ടു. 

planet fashion

പ്രോഗ്രസ്സീവ് എക്സ്പീരിമെന്റ്, തത്സമായ മത്സരങ്ങൾ, റിസേർച്ച് പ്രൊജക്റ്റുകൾ തുടങ്ങി പുതിയ ഇനങ്ങൾ ഉൾകൊള്ളിച്ചിട്ടുള്ള വർഷമാണ് ഇത്. മാറ്റങ്ങളെല്ലാം നല്ലതാണ് എന്നാൽ ദിവസങ്ങളും ജഡ്ജസ്റ്റിന്റെ എണ്ണവും വർദ്ദിപ്പിച്ച് മേളയിൽ പങ്കെടുക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും നിശ്ചിത സമയം ലഭ്യമാക്കുന്ന അവസ്ഥയുണ്ടാകണമെന്ന് ചെന്ത്രാപിന്നി എച്ച് എസ് എസ് സയൻസ് അധ്യാപിക നീതു ആവശ്യപ്പെട്ടു. 

കലോത്സവത്തിനും കായികോത്സവത്തിനും നൽകുന്ന പ്രാധാന്യവും പൊതുജന ആകർഷണവും ശാസ്ത്രമേളക്കും ലഭിക്കുന്ന രീതിയിലുള്ള മാറ്റങ്ങൾ വരണമെന്നാണ് മണത്തല സരസ്വതി സ്കൂൾ അദ്ധ്യാപകൻ ശ്രീരാഗിന്റെ അഭിപ്രായം. 

ശാസ്ത്രമേളയുടെ രീതി ശാസ്ത്രം മാറണം വിദ്യാർത്ഥികളുടെ കഴിവുകളും കണ്ടുപിടുത്തങ്ങളും പൊതുജനത്തിന്  കണ്ടു മനസ്സിലാക്കാനുള്ള സൗകര്യം ഒരുക്കണം. കണ്ടു പിടുത്തങ്ങൾ സമൂഹത്തിനു ഗുണകരമാക്കി മാറ്റാനുള്ള ശ്രങ്ങൾ ഉണ്ടാവണം അതോടൊപ്പം വിദ്യാർത്ഥികളുടെ പ്രോജക്റ്റുകൾക്ക് പേറ്റന്റ് ലഭ്യമാക്കണമെന്നും റിട്ടയേർഡ് സയൻസ് അദ്ധ്യാപകൻ എൻ ജെ ജെയിംസ് പറഞ്ഞു.

Macare 25 mar

Comments are closed.