mehandi new

ഗുരുവായൂർ നഗരസഭയിൽ ജനപ്രതിനിധികളുടെ എണ്ണം 43 ൽ നിന്ന് 46 ആയി – ഒരു സ്ത്രീ സംവരണം ഉൾപ്പെടെ മൂന്നു വാർഡുകൾ അധികം

fairy tale

ഗുരുവായൂർ : അടുത്ത വർഷം നടക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഗുരുവായൂർ നഗരസഭയിൽ മൂന്നു ജനപ്രതിനിധികളെ അധികമായി ലഭിക്കും.  കൂടുതൽ പ്രാദേശിക ഭരണ പങ്കാളിത്തത്തിന് കളമൊരുക്കി  ആകെയുണ്ടായിരുന്ന 43 വാർഡുകൾ 46 ആയി വർധിപ്പിച്ചു. വനിതാ സംവരണ വാർഡുകൾ 22 ൽ നിന്ന് 23 ആയി. പട്ടികജാതി സംവരണം 2 വാർഡുകൾ. ഇതിൽ ഒന്ന് സ്ത്രീ സംവരണം. 

നഗരസഭകളിലെ ജനസംഖ്യാ വർധിച്ചതോടെ ജനസംഖ്യയും നേരിട്ട് തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികളുടെ സ്ഥാനവും തമ്മിലുള്ള അനുപാതവും വർദ്ധിച്ച സാഹചര്യത്തിലാണ് അനുപാതം കുറക്കുന്നതിനായി വാർഡുകളുടെ എണ്ണം വർധിപ്പിച്ചുകൊണ്ടുള്ള കേരള ഗസറ്റ് വിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഗുരുവായൂരിലെ ഏതെല്ലാം മേഖലകളിലാണ് പുതിയ വാർഡുകൾ രൂപീകരിക്കുക എന്നത് വാർഡ് വിഭജനം നടക്കുന്നതോടെ തീരുമാനമാകും. 

17 സ്ത്രീ സംവരണവും ഒരു പട്ടികജാതി സംവരണവുമായി ചാവക്കാട് നഗരസഭയിൽ 33 വാർഡുകൾ. ഒരു വാർഡ്‌ വർധിക്കും.

ചാവക്കാട് നഗരസഭയിൽ ജനപ്രതിനിധികളുടെ എണ്ണം 32 ൽ നിന്നും 33 ആയി വർധിപ്പിച്ചു

Royal footwear

Comments are closed.