mehandi new

ഇനി കളി കാര്യമാകും, പ്ലാസ്‌റ്റിക് നിരോധനം പരിശോധന കർശനമാക്കുന്നു – നടപടി വൻ പിഴ മുതൽ ലൈസൻസ് റദ്ദാക്കൽ വരെ

fairy tale

ചാവക്കാട് : ഇനി കളി കാര്യമാകും. പ്ലാസ്‌റ്റിക് നിരോധനം, വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന കർശനമാക്കുന്നു. പരിശോധനക്കായി ജില്ലാ എന്‍ഫോഴ്സ്മെന്‍റ് ടീം രംഗത്ത്. വൻ പിഴ ചുമത്തുന്നത് മുതൽ ലൈസൻസ് റദ്ദാക്കൽ വരെയുള്ള നടപടികൾ സ്വീകരിക്കും.

planet fashion

നഗരസഭ പ്ലാസ്റ്റിക് മാലിന്യ പരിപാലന നിയമാവലി പ്രകാരം ഒറ്റതവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളായ ക്യാരി ബാഗുകള്‍, പ്ലേറ്റ്, ഗ്ലാസുകള്‍, സ്ട്രോ, തെര്‍മ്മോക്കോള്‍ നിര്‍മ്മിതമായ പ്ലേറ്റ്, ഗ്ലാസ്, പ്ലാസ്റ്റിക് അല്ലെങ്കിൽ മെഴുക് ആവരണം ചെയ്ത പ്ലേറ്റ് ഗ്ലാസുകള്‍ എന്നിവയുടെ ഉല്‍പ്പാദനം, വിതരണം, വില്‍പ്പന, ശേഖരണം എന്നിവയും കൂടാതെ റീസൈക്കിള്‍ ചെയ്യാന്‍ സാധിക്കാത്ത ഫ്ളക്സ് ബാനര്‍ എന്നിവയുടെ നിര്‍മ്മാണവും നിരോധിച്ചിട്ടുള്ളതാണ്.

മേല്‍പ്പറഞ്ഞവയുടെ നിയമലംഘനം കണ്ടെത്തുന്നതിന് ജില്ലാ എന്‍ഫോഴ്സ്മെന്‍റ് ടീം നഗരസഭ പ്രദേശത്തെ വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന കര്‍ശനമാക്കുന്നതാണ്. നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങള്‍/വ്യക്തികള്‍ എന്നിവര്‍ക്കെതിരെ 10,000/- രൂപ മുതല്‍ 50,000/- രൂപ വരെ പിഴയും ലൈസന്‍സ് റദ്ദ് ചെയ്യുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കുന്നതാണെന്ന് ചാവക്കാട് നഗരസഭ സെക്രട്ടറി അറിയിച്ചു.

Jan oushadi muthuvatur

Comments are closed.