mehandi new

പോസ്റ്റ്മോർട്ടം നടത്താൻ തയ്യാറാവാത്ത നടപടി ധിക്കാരപരം -വെൽഫെയർപാർട്ടി

fairy tale

ചാവക്കാട്: പുന്നയിൽ ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട നിസാമിൻ്റെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യാൻ വിസമ്മതിച്ച ചാവക്കാട് താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാരുടെയും ആശുപത്രി അധികൃതരുടെയും തീരുമാനം മനുഷ്യത്വരഹിതവും ധിക്കാരവുമാണെന്ന് വെൽഫെയർപാർട്ടി ചാവക്കാട് മുനിസിപ്പൽ കമ്മിറ്റി അഭിപ്രായപ്പെട്ടു.

planet fashion

സാധാരണക്കാരായ ജനങ്ങളുടെ ആശ്രയകേന്ദ്രമാവേണ്ട സർക്കാർ ആരോഗ്യസംവിധാനങ്ങൾ ജനവിരുദ്ധ നിലപാടെടുക്കുമ്പോൾ ഇടപെടേണ്ട മുനിസിപ്പൽ ചെയർപേഴ്സൺ പ്രസ്ഥാവനകൊണ്ട് തടിതപ്പുന്നത് അങ്ങേയറ്റം ഉത്തരവാദിത്വമില്ലായ്മയും കഴിവുേകേടുമാണെന്ന് കമ്മിറ്റി പ്രസിഡന്റ് റസാഖ് ആലുംപടി അഭിപ്രായപ്പെട്ടു.

താലൂക്ക് ആശുപത്രി അധികൃതരുടെയും മുനിസിപ്പൽ ഭരണസമിതിയുടെയും ജനവിരുദ്ധതക്കെതിരെ ജനകീയ പ്രക്ഷോഭത്തിന് വെൽഫെയർപാർട്ടി നേതൃത്വം നൽകുമെന്ന് മുനിസിപ്പൽ കമ്മിറ്റി മുന്നറിയിപ്പ് നൽകി.

പ്രസിഡന്റ് റസാക്ക് ആലുംപടി അധ്യക്ഷത വഹിച്ചു. ആർ. കെ. സമീർ, സലാംമുതുവട്ടൂർ, മുഹമ്മദാലി തിരുവത്ര, അബ്ദുൽകാദർ മണത്തല, ഷരീഫ് അബൂബക്കർ, നൗഫൽ പുന്ന എന്നിവർ  നിസാമിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി സംസാരിച്ചു.

Macare 25 mar

Comments are closed.