mehandi new

മന്ത്രിയെ കരിങ്കൊടി കാണിക്കാനെത്തിയ വിദ്യാര്‍ഥിനി അറസ്റ്റില്‍

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.1em” use_border_color=”off” border_color=”#ffffff” border_style=”solid”]

planet fashion

sofiya joseചാവക്കാട്: താലൂക് ആശുപത്രിയില്‍ അത്യാധുനിക പ്രസവ ശുശ്രൂശ സമുച്ചയത്തിന്റെ ഉദ്ഘാടനത്തിനെത്തിയ മന്ത്രി കെ.കെ.ഷൈലജയെ കരിങ്കൊടി കാണിക്കാനെത്തിയ കെ.എസ്.യു. പ്രവര്‍ത്തകയെ പോലീസ് അറസ്റ്റു ചെയ്തുനീക്കി. ഗുരുവായൂര്‍ നെന്മിനി സ്വദേശിയും കണ്ണൂര്‍ ലോ കോളേജിലെ മൂന്നാം വര്‍ഷ എല്‍ എല്‍ ബി വിദ്യാര്‍ഥിയുമായ സോഫിയ(20)യെയാണ് അറസ്റ്റുചെയ്തു നീക്കിയത്. ആശുപത്രിക്ക് കുറച്ചുദൂരെയായി കരിങ്കൊടിയുമായി നിലയുറപ്പിച്ച സോഫിയെ മന്ത്രിയെത്തുന്നതിന് മുമ്പ് തന്നെ പോലീസ് കരുതല്‍ അറസ്റ്റു ചെയ്തുനീക്കി. സോഫിയയെ പിന്നീട് ജാമ്യത്തില്‍ വിട്ടു.
ചാവക്കാട് നഗരസഭ ട്രഞ്ചിങ് ഗ്രൗണ്ടില്‍ നിന്ന് മത്തിക്കായലിലേക്ക് മാലിന്യം ഒഴുക്കുന്നത് തടയാന്‍ നഗരസഭ അധികൃതര്‍ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് കരിങ്കൊടി കാണിക്കാനെത്തിയതെന്ന് സോഫിയ പറഞ്ഞു. ട്രന്ജിംഗ് ഗ്രൗണ്ടില്‍ നിന്നും മത്തിക്കായലിലെക്ക് മാലിന്യം ഒഴുക്കുന്ന ദൃശ്യങ്ങളുമായി രണ്ടു മാസം മുന്പ് ഫേസ്ബുക്ക് ലൈവില്‍ വന്നു സോഫിയ പ്രതിഷേധിച്ചിരുന്നു (https://m.facebook.com/story.php?story_fbid=214234289301475&id=100021447160117). കഴിഞ്ഞ വര്‍ഷം കണ്ണൂര്‍ ലോ കോളേജില്‍ നടന്ന എസ് എഫ് ഐ കെ എസ് യു സംഘര്‍ഷത്തെ തുടര്‍ന്ന് ഹൈക്കൊടതിയുടെ ഉത്തരവ് പ്രകാരം പോലീസ് പ്രൊട്ടക്ഷനോടെയാണ് സോഫിയ കോളേജില്‍ പോയിക്കൊണ്ടിരിക്കുന്നത്.
മത്തിക്കായല്‍ ശുചീകരണത്തിനിടെ അട്ടയുടെ കടിയേറ്റ് അണുബാധയേറ്റ് ചികിത്സയിലായിരുന്ന തൊഴിലുറപ്പ് ജീവനക്കാരി കഴിഞ്ഞ ദിവസം മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് കരിങ്കാടി പ്രതിഷേധത്തിന് തുനിഞ്ഞതെന്ന് സോഫിയ പറഞ്ഞു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Macare health second

Comments are closed.