mehandi banner desktop

ആചാര ബഹുമതികളോടെ താബൂത്ത് കാഴ്ച്ച പുറപ്പെട്ടു

fairy tale

ചാവക്കാട് : നിരവധി വാദ്യമേളങ്ങളുടെ അകമ്പടിയോടെ മണത്തല നേർച്ചയിലെ പ്രധാന കാഴ്ചയായ ചാവക്കാട് താബൂത്ത് കാഴ്ച്ച തെക്കഞ്ചേരിയില്‍ നിന്നും പുറപ്പെട്ടു. മണത്തല അംശത്തിന്റ ഭരണാധികാരിയായിരുന്ന വീരപ്പുലി ശഹീദ്  ഹൈദ്രോസ് കുട്ടി മൂപ്പരുടെ ബൗധിക ശരീരം അലങ്കരിച്ച താബൂത്തിൽ ആനയും വാദ്യ മേളങ്ങളുമായി നാട് ചുറ്റി മണത്തല പള്ളി ഖബര്‍സ്ഥാനില്‍ ആചാര ബഹുമതികളോടെ കബറടക്കിയതിന്റെ സ്മരണ ഉണര്‍ത്തുന്നതാണ് താബൂത്ത് കാഴ്ച. 

planet fashion

ദഫ്, ബാൻഡ് വാദ്യം, തമ്പോലം, ചെണ്ട, മുട്ടുംവിളി, ആനകൾ എന്നിവയുടെ അകമ്പടിയോടെ പുറപ്പെട്ട കാഴ്ച്ച ചാവക്കാട് നഗരം ചുറ്റി പതിനൊന്നു മണിയോടെ മണത്തല ജാറം അംഗണത്തിൽ എത്തിച്ചേരും. തുടർന്ന് നാടിനെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തുന്ന കോടിയേറ്റ കാഴ്ചകൾ എത്തി കൊടിയേറ്റും. 

Comments are closed.