mehandi new

വ്യാപാരികളുടെ കുടുംബം ഭദ്രം- സഹായ ധനം കൈമാറി

fairy tale

പുന്നയൂർകുളം : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തൃശ്ശൂർ ജില്ലാ കമ്മിറ്റി ഭദ്രം സഹായ ധനം കൈമാറി. പുന്നയൂർകുളം മർച്ചെന്റ്സ് അസോസിയേഷൻ ഓഫീസ് ഹാളിൽ നടന്ന ചടങ്ങിൽ യൂണിറ്റ് പ്രസിഡണ്ട് ലൂക്കോസ് തലക്കോട്ടൂർ അധ്യക്ഷത വഹിച്ചു. ഭദ്രം കുടുംബ സുരക്ഷാ പദ്ധതിയിൽ അംഗമായിരുന്ന വ്യക്തിയുടെ മരണാനന്തര ആനുകൂല്യമായ പത്തുലക്ഷം രൂപയുടെ ചെക്ക് ആശ്രിതർക്ക് ജില്ല പ്രസിഡൻറ് കെ. വി. അബ്ദുൽ ഹമീദ് കൈമാറി. ചികിത്സാ സഹായവും വിവാഹ ധനസഹായവും സൗഭാഗ്യനിധിയിൽ നിന്നുള്ള സമ്മാനവിതരണവും അദ്ദേഹം നിർവഹിച്ചു.

planet fashion

നിയോജക മണ്ഡലം ജനറൽ കൺവീനർ ജോജി തോമസ്, യൂണിറ്റ് ജനറൽ സെക്രട്ടറി ഐ കെ സച്ചിദാനന്ദൻ, യൂണിറ്റ് ട്രഷറർ വി കെ അബ്ദുൽ ഷുക്കൂർ, വൈസ് പ്രസിഡണ്ട് കെ എം പ്രകാശൻ, സെക്രട്ടറിമാരായ എം വി ജോസ്, വി ജി ബാലകൃഷ്ണൻ, എ മുഹമ്മദാലി എന്നിവർ പ്രസംഗിച്ചു. യോഗത്തിന് ഷാനവാസ് ചമ്മന്നൂർ സ്വാഗതവും ജോഷി തോമസ് നന്ദിയും പറഞ്ഞു.

Comments are closed.