mehandi new

കർഷക സമര വിജയം ഫാസിസ്റ്റ് സർക്കാറിന്റെ അന്ത്യത്തിന്റെ തുടക്കം – പൗരാവകാശ വേദി

fairy tale

ചാവക്കാട് : സ്വാതന്ത്ര്യ സമരത്തിന് ശേഷം രാജ്യം കണ്ട അത്യുജ്ജല ജനകീയ സമരത്തിൻ്റെ വിജയം ജനാധിപത്യ വിരുദ്ധ ഫാസിസ്റ്റ് സർക്കാരിൻ്റെ അന്ത്യം കുറിക്കുന്നതിൻ്റെ തുടക്കമാണെന്ന് പൗരാവകാശ വേദി യോഗം അഭിപ്രായപ്പെട്ടു. ഏറെ പ്രതിസന്ധികൾക്കിടയിലും ഭരണകൂടത്തിൻ്റെ എല്ലാ അടിച്ചമർത്തലുകളും അതിജീവിച്ച് സമരത്തിൽ നിന്നും പിന്തിരിയാതെ വിജയം വരെ പോരാട്ടം നടത്തിയ കർഷക സമര പോരാളികൾക്ക് യോഗം അഭിവാദ്യങ്ങൾ അർപ്പിച്ചു.

planet fashion

സമരത്തിൽ സ്വന്തം ജീവൻ ബലിയർപ്പിച്ച ധീര രക്തസാക്ഷികൾ രാജ്യത്തിൻ്റെ എക്കാലത്തെയും അഭിമാനമായിരിക്കുമെന്നും ഒരിക്കലും വിസ്മരിക്കാനാവാത്ത ചരിത്രമാണവർ രജിച്ചിട്ടുള്ളതെന്നും യോഗം അംഗീകരിച്ച ചൂണ്ടിക്കാട്ടി.

പ്രസിഡണ്ട് നൗഷാദ് തെക്കുംപുറം അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ യു കാർത്തികേയൻ, കെ ടി ജോസഫ്, അനീഷ് പാലയൂർ, ഹുസൈൻ ഗുരുവായൂർ, വി പി സുഭാഷ്, കെ പി അഷ്റഫ്, ഷാജി ചീരാടത്ത്, വി എം ഫൈസൽ പാലയൂർ, എ കെ മുഹമ്മദ് മുല്ലശ്ശേരി എന്നിവർ പ്രസംഗിച്ചു.

Macare 25 mar

Comments are closed.