mehandi new

ജീവകാരുണ്യ രംഗത്ത് എം എസ് എസ് നടത്തുന്ന പ്രവർത്തനങ്ങൾ മാതൃകാപരം

fairy tale

ചാവക്കാട് : ജീവകാരുണ്യ രംഗത്ത് എം എസ് എസ് നടത്തുന്ന പ്രവർത്തനങ്ങൾ നിസ്തുലവും, മാതൃകാപരവുമാണെന്ന് കേരളാ ബാർ കൗൺസിൽ ചെയർമാൻ അഡ്വ ടി. എസ്. അജിത്ത് അഭിപ്രായപ്പെട്ടു.

planet fashion

സാമൂഹ്യ രംഗത്ത് കക്ഷി രാഷ്ട്രിയ ജാതി മത ചിന്തകൾക്കതീതമായ നല്ല പ്രവർത്തനങ്ങളാണ് കേരളത്തിലുടനീളം എം.എസ്.എസ് കാഴ്ച്ചവെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.  ചാവക്കാട് യൂണിറ്റ് കമ്മറ്റി സംഘടിപ്പിച്ച നിർധന രോഗികൾക്കുള്ള മരുന്ന്, പെൻഷൻ വിതരണത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

പ്രസിഡണ്ട് നൗഷാദ് തെക്കുംപുറം അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് ടി. എസ്. നിസാമുദ്ദീൻ മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു. മുബാറക്ക് ഇംബാറക്ക്, എം. പി. ബഷീർ, അനീഷ് പാലയൂർ, എ.വി. മുഹമ്മദ് അഷ്റഫ്, ഹാരീസ് കെ മുഹമ്മദ്, ഹക്കീം ഇംബാറക്ക്, ഷംസുദ്ദീൻ ഷിംന, കെ അബ്ദുൽ ജലീൽ, സാദിഖ്‌ പാലയൂർ, ആർ. എം.കബീർ എന്നിവർ സംസാരിച്ചു.

Macare 25 mar

Comments are closed.