mehandi new

വന്നേരിനാട് പ്രസ്സ് ഫോറത്തിന്റെ പ്രവർത്തനം മാതൃകാപരം – പി. നന്ദകുമാർ എം.എൽ.എ

fairy tale

മാറഞ്ചേരി: മാധ്യമ പ്രവർത്തനത്തോടൊപ്പം സാമൂഹിക പ്രതിബദ്ധതയുള്ള വിഷയങ്ങളിൽ ഇടപെടുന്നതിലൂടെ വന്നേരിനാട് പ്രസ്സ് ഫോറത്തിന്റെ പ്രവർത്തനം വ്യത്യസ്തവും മാതൃകാപരവുമാണെന്ന് പി. നന്ദകുമാർ എം.എൽ.എ. പറഞ്ഞു.

planet fashion

ഗാന്ധിജയന്തിദിനത്തിൽ വന്നേരിനാട് പ്രസ്സ് ഫോറത്തിന്റെ നേതൃത്വത്തിൽ കാഞ്ഞിരമുക്ക് ജി.എൽ.പി. സ്കൂളിൽ നടത്തിയ വിദ്യാലയ ശുചീകരണയജ്ഞo ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു. ശുചീകരണയജ്ഞത്തിന്റെ ഭാഗമായുള്ള ‘ഗാന്ധിസ്മൃതി’ തൈ നടലും എം.എൽ.എ. നിർവഹിച്ചു.

പ്രസ്സ് ഫോറം പ്രസിഡന്റ് രമേഷ് അമ്പാരത്ത് അധ്യക്ഷത വഹിച്ചു. വാർഡംഗം നിഷ വലിയവീട്ടിൽ, പ്രഥമാധ്യാപിക എം.എം. സിന്ധു, മുഖ്യാതിഥി പി .ടി.എ. പ്രസിഡന്റ് കെ. ആൻസി, പ്രസ്സ് ഫോറം രക്ഷധികാരി ഡി. ദീപേഷ് ബാബു, സെക്രട്ടറി ഫാറൂഖ് വെളിയങ്കോട്, ട്രഷറർ പി.എ. സജീഷ്, വൈസ് പ്രസിഡന്റ് ഷാജി ചപ്പയിൽ, ജോ. സെക്രട്ടറിമാരായ ജമാൽ പനമ്പാട്, പ്രത്യുഷ് വാരിവളപ്പിൽ, എക്‌സൈക്യൂറ്റീവ് അംഗം സി.കെ. റഫീഖ്, ഹിമേഷ് കരാട്ടയിൽ തുടങ്ങിയവർ ശുചീകരണയജ്ഞത്തിന് നേതൃത്വം നൽകി.

Jan oushadi muthuvatur

Comments are closed.