വെളിയംകോട് റെഡ് റോസ് വുമൺ എംപവർമെന്റ് കൂട്ടായ്മയുടെ പ്രവർത്തനം മാതൃകാപരം – അഡ്വ. ടി. സിദ്ദീഖ് എം.എൽ.എ.
വെളിയങ്കോട്: സ്‌ത്രീസമൂഹത്തിന്റെ വിദ്യാഭ്യാസം, തൊഴിൽ, സുരക്ഷ തുടങ്ങിയ പ്രവർത്തനങ്ങളുമായി വനിതാ കൂട്ടായ്‌മകൾ ഉയർന്നുവരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും വെളിയങ്കോട് റെഡ് റോസ് നടത്തുന്നത് മാതൃകയാണെന്നും അഡ്വ. ടി. സിദ്ദീഖ് എം.എൽ.എ. പറഞ്ഞു. വെളിയങ്കോട് റെഡ് റോസ് വുമൺ എംപവർമെൻറ് കൂട്ടായ്‌മയുടെ ‘മണ്ണറിയാനും മണ്ണിനെ അറിയാനും’ യാത്രയ്ക്ക് വയനാട് കൽപ്പറ്റയിൽ നൽകിയ സ്വീകരണത്തിൽ ലോഗോ പ്രകാശനവും സ്‌നേഹാദരവും ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വനിതകളിൽ കാർഷിക അവബോധം വളർത്തുന്നതോടൊപ്പം വനിതാ ക്ഷേമത്തിനായും പ്രവർത്തിക്കുന്ന റെഡ് റോസിന്റെ പ്രവർത്തനം മാതൃകയാണെന്നും പ്രശോഭിതമായി മുന്നോട്ടുപോകാനാവട്ടെയെന്നും അദ്ദേഹം പറഞ്ഞു.
റെഡ് റോസ് വുമൺ എംപവർമെൻറ് ലീഡർ റംല ഹനീഫ് അധ്യക്ഷത വഹിച്ചു. വെളിയങ്കോട് ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫൗസിയ വടക്കേപ്പുറത്ത്, മാധ്യമ പ്രവർത്തകൻ ഫാറൂഖ് വെളിയങ്കോട്, റിട്ട. അധ്യാപികയും എഴുത്തുകാരിയുമായ ഹവ്വ, കവി രുദ്രൻ വാരിയത്ത് എന്നിവരെ ആദരിച്ചു. കെ.ടി. ഹനീഫ, യാത്രാ കോഡിനേറ്റർമാരായ സലീം വെളിയങ്കോട്, ടി.പി. ശബീരീഷ്‌കുമാർ, സുമിജ ശരീഫ്, റംസി മനാഫ് തുടങ്ങിയവർ പ്രസംഗിച്ചു.
Comments are closed.