mehandi new

പീഡനങ്ങൾക്കെതിരെ സ്ത്രീ ശാക്തീകരണ പ്രമേയം അരങ്ങിലെത്തിച്ച്‌ മൈമിൽ ഡോൺബോസ്‌കോ ഒന്നാമത്

fairy tale

കുന്നംകുളം : തൃശൂർ റവന്യു ജില്ലാ സ്കൂൾ കലോത്സവത്തിൽ ഹയർസെക്കണ്ടറി വിഭാഗം മൈമിൽ ഒന്നാം സ്ഥാനം നേടി തൃശൂർ മണ്ണുത്തി ഡോൺ ബോസ്‌കോ എച്ച് എസ് എസ്. രാജ്യത്ത് സ്ത്രീകൾക്ക് നേരെ നടക്കുന്ന ക്രൂരമായ പീഡനങ്ങൾ നേരിടാൻ സ്ത്രീകൾ പ്രാപ്തരാകണം എന്ന് പറഞ്ഞു വെക്കുന്ന മൂകാഭിനയവേദിയിൽ, ക്രൂര പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട കൊൽക്കത്തയിലെ ഡോക്ടർ മോമിതയും, പീഡനങ്ങളെ അതിജീവിച്ച് സ്വയം പ്രതിരോധ ശക്തിയായി വളർന്നു വന്ന ഫുലൻ ദേവിയും രംഗപ്രവേശം ചെയ്തു. 

planet fashion

കെ പി ആവണി, അലക്സ് സാജു,  ജുവൽ എബ്രഹാം, ബി ബിജു, ആൻസൺ ജെയ്സൺ, ദിശ, ആദിൽ, ആഞ്ചലിൻ എന്നീ വിദ്യാർത്ഥി കളാണ് കാണികളെ ത്രസിപ്പിച്ച പ്രകടനം കാഴ്ചവെച്ചത്. അനീഷ് രവീന്ദ്രൻ അമല നഗർ, സഹോദരൻ അബിൻ രവീന്ദ്രൻ എന്നിവരുടെ സംവിധാനത്തിലാണ് മൂകാഭിനയം അരങ്ങിലെത്തിയത്.

Haji’s pharma

Comments are closed.