Header

അഞ്ചങ്ങാടിയിലെ മോഷണ പരമ്പര – കറുകമാട് സ്വദേശി അറസ്റ്റില്‍

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

theft arrest muhammad aliചാവക്കാട്: കടപ്പുറം അഞ്ചങ്ങാടി സെന്ററില്‍ മൂന്ന് കടകളില്‍ നിന്ന് മോഷണം നടത്തിയ ആളെ ചാവക്കാട് പോലീസ് അറസ്റ്റു ചെയ്തു. കടപ്പുറം കറുകമാട് സബ്ജിപ്പടി പുതുവീട്ടില്‍ മുഹമ്മദ് അലി(47)യെയാണ് അറസ്റ്റു ചെയ്തത്. അഞ്ചങ്ങാടി സെന്ററിലുള്ള ചിന്നക്കല്‍ ഷംസുദ്ദീന്റെ സീലാന്‍ഡ് സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്ന് വില്‍പ്പനക്കായി പ്രദര്‍ശിപ്പിച്ച മൂന്ന് ഫാനുകളാണ് പ്രതി മോഷ്ടിച്ചത്. ഇതിന് സമീപത്തെ പുഴങ്ങര ഇല്ലത്ത് ജലീലിന്റെ നിസ ഹോട്ടലിലും പ്രതി മോഷണം നടത്തി. ഇന്‍വര്‍ട്ടറിന്റെ ബാറ്ററി,അലുമിനിയം പാത്രങ്ങള്‍, ചെമ്പുപാത്രങ്ങള്‍ എന്നിവയാണ് ഹോട്ടലില്‍ നിന്ന് മോഷണം പോയത്. അഞ്ചങ്ങാടി സെന്ററില്‍ തന്നെയുള്ള സെയ്തുമുഹമ്മദ് എന്നയാളുടെ മീന്‍കടയിലാണ് പ്രതി മൂന്നാമത്  മോഷണം നടത്തിയത്. ബക്കറ്റും അനുബന്ധ സാധനങ്ങളുമാണ് ഇവിടെ നിന്ന് മോഷണം പോയത്. പല ദിവസങ്ങളിലായിട്ടായിരുന്നു മോഷണം നടന്നത്. മോഷണം നടത്തിയത് ആരെന്നറിയാന്‍ മറ്റൊരു കടയിലെ സി.സി.ടി.വി.ദൃശ്യം പരിശോധിച്ചതില്‍ നിന്ന് മോഷ്ടാവിനെ തിരിച്ചറിയുകയായിരുന്നു. തുടര്‍ന്ന് കടയുടമകള്‍ പോലീസില്‍ പരാതി നല്‍കി. മൂന്നിടത്തും മോഷണം നടത്തിയത് ഇയാള്‍ തന്നെയെന്ന് വ്യക്തമാക്കുന്നതായിരുന്നു ദൃശ്യങ്ങള്‍.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Comments are closed.