mehandi new

ഗുരുവായൂരില്‍ മോഷണം – 9 പവനും 60000 രൂപയും നഷ്ടപ്പെട്ടു

fairy tale

ഗുരുവായൂര്‍ : പടിഞ്ഞാറെനടയിലെ ശ്രീഹരി ഫാന്‍സി സെന്റര്‍ ഉടമ മമ്മിയൂര്‍ ഞാറക്കല്‍ ശിവപ്രസാദ് നിവാസില്‍ ശിവശങ്കറിന്റെ വീട്ടിലാണ് മോഷണം നടന്നത്. ഇന്നലെ പുലര്‍ച്ചെ നാല് മണിയോടെയായിരുന്നു സംഭവം. മതില്‍ വഴിയാണ് മോഷ്ടാവ് വീടിന് മുകള്‍ നിലയിലെത്തിയത്. മുകള്‍ നിലയിലെ ഗോവണിയോട് ചേര്‍ന്ന് വാതിലില്ലാത്ത ഭാഗം വഴി  മോഷ്ടാവ് താഴെ നിലയിലെത്തി. ഈ ഭാഗങ്ങളില്‍ മണലോട് കൂടിയ കാല്‍ പാടുകളുണ്ട്. മുകളിലെ മുറിയില്‍ ഉറങ്ങാന്‍ കിടക്കുതിന് മുന്‍പ് താഴെനിലയിലെ മുറിയിലെ ഷോക്കേസില്‍ അഴിച്ചു വച്ചിരുന്ന ശിവശങ്കറിന്റെ രണ്ടു മാലയും രണ്ടു മോതിരവുമാണ് നഷ്ടപെട്ടത്. സീറ്റൗട്ടിലെ ഷോക്കേസിലാണ് പണം സൂക്ഷിച്ചിരുന്നത്. തൊട്ടടുത്ത മുറിയില്‍ ശിവശങ്കറിന്റെ ഭാര്യ പിതാവ് ചന്ദ്രമോഹന്‍ ഉറങ്ങി കിടിരുന്നു. മോഷ്ടാവ് മുഖത്തേക്ക് ടോര്‍ച്ചടിച്ചതിനെ തുടര്‍്ന്ന് ചന്ദ്രമോഹന്‍ എണീറ്റ്  ബഹളം വെച്ചു. ഈ സമയം ഒരാള്‍ ഓടി പോകുന്നതായി കണ്ടു. നേരത്തെ തുറന്നിട്ടിരുന്ന മുന്‍വശത്തെ വാതില്‍ വഴിയാണ് മോഷ്ടാവ് ഓടി രക്ഷപ്പെട്ടത്.  ഗുരുവായൂര്‍ എ.സി.പി പി.എ ശിവദാസന്‍, ടെമ്പിള്‍ സി.ഐ എന്‍ രാജേഷ്‌കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലീസെത്തി കേസെടുത്ത് അന്വഷണം തുടങ്ങി. വിരലടയാള വിദഗ്ദ്ധ sam സത്യദേവന്‍ സ്ഥലതെത്തി പരിശോധന നടത്തി.

Macare 25 mar

Comments are closed.