ഇത് കഥ വേറെ.. ഏകലവ്യനിൽ നിന്നും പ്രചോദനം കൊണ്ട തിരുവാതിരക്കഥ

മിസ്ബാഹ് അബ്ദുള്ള

കലോത്സവനഗരി: ഇത് കഥ വേറെയാണ്, ഏകലവ്യനിൽ നിന്നും പ്രചോദനം കൊണ്ട കഥ. സാമ്പ്രാദായിക രീതികളിൽ നിന്ന് വേറിട്ടൊരു കഥ. ഗുരുവില്ലാതെ പൊരുതിയ കൂട്ടത്തിന്റെ കഥ. പൊരുതുക മാത്രമല്ല നേടുക കൂടി ചെയ്തു. ശ്രീ കൃഷ്ണ ഹയർ സെക്കന്ററി സ്കൂളിലെ തിരുവാതിരക്കളി സംഘമാണ് വിവിധ മീഡിയകളിലെ തിരുവാതിരകളികൾ നിരീക്ഷിച്ച് സ്വയം പരിശീലനം ചെയ്ത് വേദിയിൽ തീ പാറിച്ചത്. ഹയർ സെക്കന്ററി വിഭാഗം തിരുവാതിര കളി മത്സരത്തിൽ സേതുലക്ഷ്മി നയിച്ച ശ്രീ കൃഷ്ണ ഹയർ സെക്കന്ററി സ്കൂൾ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി.

Comments are closed.