ഹമാസിനെ തീവ്രവാദികൾ എന്ന് ആക്ഷേപിക്കുന്നവർ ഫലസ്തീൻ ചരിത്രം അറിയാത്തവർ – ബഷീർ ഫൈസി
എടക്കഴിയൂർ : ഫലസ്തീൻ മണ്ണ് അറബികളുടേതാണ്. അവരുടെ മണ്ണിൽ കടന്ന് കയറി, സാമ്രാജത്വ ശക്തികളുടെ പിൻബലം കൊണ്ട് ഫലസ്തീനിനെ ഇസ്രായേൽ പിടിച്ചെടുത്ത് ഇല്ലാതാക്കുകയാണ്. ഇതിനെതിരെയുള്ള ചെറുത്ത് നില്പാണ് ഹമാസ് ചെയ്തുകൊണ്ടിരിക്കുന്നതെന്ന് ബഷീർ ഫൈസി ദേശമംഗലം അഭിപ്രായപ്പെട്ടു. ഹമാസിനെ തീവ്രവാദികൾ എന്ന് ആക്ഷേപിക്കുന്നവർ ഫലസ്തീൻ ചരിത്രം അറിയാത്തവരാണ്. എടക്കഴിയൂർ മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ഫലസ്തീൻ ഐകൃദാർഡൃ സദസ്സിൽ മുഖൃ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
പിറന്ന മണ്ണിൽ ജീവിക്കാനുള്ള അവകാശത്തിനും സ്വാതന്ത്രത്തിനും വേണ്ടി പോരാടുകയാണ് ഫലസ്തീൻ ജനത. കുടിവെള്ളവും ഭക്ഷണവും മരുന്നും ഇന്ധനവും, ഇന്റർനെറ്റും എല്ലാം നിറുത്തലാക്കി അത്യാധുനിക പടക്കോപ്പുകൾ ഉപയോഗിച്ച് ഗസ്സയെ ശ്മശാന ഭൂമിയാക്കുന്ന ഇസ്രായിൽ സയണിസ്റ്റുകളെ ഒറ്റപ്പെടുത്താൻ ലോക രാജൃങ്ങൾ തയ്യാറാവണം. യുദ്ധത്തിന്റെ എല്ലാമാനദണ്ഡങ്ങളും ലംഘിച്ച് കുഞ്ഞുങ്ങളെയും സ്തീകളെയും ചുട്ട്കൊല്ലുന്ന അതിക്രൂരതയാണ് ഇസ്രായിൽ ചെയ്തുകൊണ്ടിരിക്കുന്നത്.
മഹല്ല് ഖത്തീബ് അരിബ്ര മുഹമ്മദ് ദാരിമി ഉൽഘാടനം ചെയ്തു. എടക്കഴിയൂർ മഹല്ല് മുദറിസ് താജുദ്ധീൻ അഹ്സനി പ്രാർത്ഥന നടത്തി. മഹല്ല് പ്രസിഡണ്ട് ആർ വി മുഹമ്മദ് കുട്ടി അദ്ധ്യക്ഷത വഹിച്ചു. വെളിയൻകോട് മഹല്ല് ഖത്തീബ് ഹംസ സഖാഫി പ്രാർത്ഥന സദസ്സിന് നേതൃത്വം നൽകി.
മംഗലൃ മുഹമ്മദ് ഹാജി, എം വി ഹൈദറലി, കെ കെ ഹംസ്സകുട്ടി, സയ്യിദ് വലിയജാറത്തിങ്കൽ ഹൈദ്രോസ് കോയ തങ്ങൾ, കെ വി സിദ്ധീഖ് ഹാജി, അസീസ് പുളിക്കുന്നത്ത്, മരക്കാർ ഹാജി, എം കുഞ്ഞിമുഹമ്മദ്, ജാഫർ, ബഷീർ ഉസ്താദ്, അബ്ദുൽ ജബ്ബാർ, മുജീബ് പുളിക്കുന്നത്ത്, നാസ്സർ കല്ലിങ്ങൾ, നസീം, നജീബ്, മുഹസിൻ, മുസ്സ വാഫി, എന്നിവർ പങ്കെടുത്തു. ജനറൽ സെക്രട്ടറി കെ വി മൊയ്തുട്ടി ഹാജി സ്വാഗതം പറഞ്ഞു.
Comments are closed.