സമൂഹത്തിന് നന്മ ചെയ്യുന്നവരെ മാതൃകയാക്കണം- സി എച്ച് റഷീദ്

എടക്കഴിയൂർ : ജീവിതത്തിന്റെ തിരക്കുപിടിച്ച ഓട്ടത്തിനിടയിലും സമൂഹത്തിലെ അരികുവൽക്കരിക്കപ്പെട്ട നിരാലംബരായ മനുഷ്യരെ ചേർത്തു നിർത്തുകയും അവരുടെ പ്രയാസങ്ങൾ നീക്കുന്നതിനു വേണ്ടി പ്രയത്നിക്കുകയും ചെയ്യുന്ന ആളുകളെ നാം മാതൃകയാക്കുകയും അവർ ചെയ്യുന്ന നന്മയെ കൂടെ നിന്ന് പിന്തുണ നൽകി പ്രോത്സാഹിപ്പിക്കുകയും ചെയ്യണമെന്ന് മുസ്ലിം സംസ്ഥാന വൈസ് പ്രസിഡണ്ട് സി എച്ച് റഷീദ് അഭിപ്രായപ്പെട്ടു.

അലങ്കരിക്കുന്ന സ്ഥാനമാനങ്ങൾക്കല്ല, നമ്മൾ ചെയ്യുന്ന നന്മയുള്ള പ്രവർത്തനങ്ങൾക്കാണ് ജനമനസ്സുകളിൽ സ്ഥാനമെന്നും ദൈവത്തിന്റെ അനുഗ്രഹം സിദ്ധിച്ചവരാണ് അത്തരക്കാരെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പുന്നയൂർ പഞ്ചായത്തിലെ എടക്കഴിയൂർ പഞ്ചവടിയിൽ അനാഥരായ പിഞ്ചുമക്കൾക്കും വിധവയായ അവരുടെ മാതാവിനും വേണ്ടി നിർമ്മിച്ചുകൊടുത്ത സ്നേഹ ഭവനത്തിന്റെ താക്കോൽ കൈമാറി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചടങ്ങിൽ എം. സി.മുസ്തഫ അധ്യക്ഷത വഹിച്ചു. ആർ. വി.അബ്ദുറഹീം, സി അഷ്റഫ്, എം വി ഷക്കീർ, പി വി ഉമ്മർ കുഞ്ഞ്, ഉസ്മാൻ എടയൂർ, സി മുഹമ്മദലി, വി. മായിൻകുട്ടി, ലത്തീഫ് പാലയൂർ, മുട്ടിൽ ഖാലിദ്, എ എച്ച് സൈനുൽ ആബിദ്, ആർ എ അബൂബക്കർ, പിഎം അനസ്, സി. എസ് സുൽഫിക്കർ, കെ കെ അബ്ദുൽ റസാഖ്, ഹനീഫ പഞ്ചവടി, മുസ്തഫ കുരഞ്ഞിയൂർ, കെ എം അബ്‌ദുൾ കാദർ, കബീർ പുളിക്കൽ, നിസാർ മുത്തേടത്ത്, കോജ മൊയ്‌ദുണ്ണി, ഹുസൈൻ എടയൂർ, അർഷക്ക് പൂവത്തിങ്കൽ തുടങ്ങിയവർ പങ്കെടുത്തു. നൂർദിൻ മംഗലംകുന്ന്, സത്താർ ബോംബെ, തുടങ്ങിയവരും സംബന്ധിച്ചു.
കാദറിയ്യാ ജുമാ മസ്ജിദ് ഖത്തീബ് ഹാരിസ് ഫൈസി പ്രാർത്ഥന നടത്തി.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ
https://wa.me/917994987599?text=Hi
അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ്
www.leparfum.in/leonara/shop/.

Comments are closed.