mehandi new

തൊഴിയൂർ സുനിൽ വധക്കേസ് സിനിമയാവുന്നു – ചുരുളഴിയുന്നത് ഞെട്ടിപ്പിക്കുന്ന രഹസ്യങ്ങൾ

fairy tale

ചാവക്കാട് : ഗുരുവായൂരിനടുത്ത് തൊഴിയൂരിൽ മുപ്പത് വർഷങ്ങൾക്ക് മുൻപാണ് സുനിൽ എന്ന ആർ എസ് എസ് പ്രവർത്തകൻ കൊല്ലപ്പെട്ടത്.  1994 ൽ നടന്ന സുനിൽ വധക്കേസ് മാറ്റി മറിച്ചത് നാല് ചെറുപ്പക്കാരുടെ ജീവിതമാണ്. തികച്ചും നിരപരാധികളായ അവരെ പോലീസ് കൃത്യമായി ഫ്രെയിം ചെയ്ത്  കള്ളക്കേസിൽ കുടുക്കുകയായിരുന്നു. യഥാർത്ഥ പ്രതികളെ രക്ഷിക്കുവാനായി പോലീസ് നടത്തിയ മറ്റൊരു ക്രൈം ആണ് നാല് യുവാക്കളുടെ ജീവിതം തകർത്തത്. ഈ സംഭവത്തിന്റെ നിജസ്ഥിതീകൾ നേരിട്ട് അറിയുന്ന ചാവക്കാട് സ്വദേശിയായ സംവിധായകൻ ഷെബി ചൗഘട്ട് സുനിൽ വധക്കേസ് ചലച്ചിത്രമാക്കാൻ ഒരുങ്ങുകയാണ്.

planet fashion

യഥാർത്ഥ പ്രതികളെ പിന്നീട് കണ്ടെത്താൻ കഴിഞ്ഞെങ്കിലും സുനിലിന്റെ കൊലപാതകത്തിന് പിന്നിൽ മറ്റു ചില രഹസ്യങ്ങൾ കൂടിയുണ്ടെന്നും ആ സത്യം സിനിമയിലൂടെ പുറത്ത് വരുമെന്നും  “സംവിധായകൻ ഷെബി ചൗഘട്ട് പറഞ്ഞു. ഒരിക്കലും ഇത്തരം തെറ്റുകൾ ആവർത്തിക്കാതിരിക്കാൻ അധികാര വർഗ്ഗത്തിന് താക്കീത് നൽകുന്ന സിനിമയാണ് സംവിധായകൻ ലക്ഷ്യമിടുന്നത്.

കാക്കിപ്പട (2022), മൂണ്ട്രു രസികർ (2018), ബോബി (2017), പ്ലസ് ടു  എന്നീ സിനിമകൾ ഉൾപ്പെടെ നിരവധി സിനിമകൾ ഷെബി സംവിധാനം ചെയ്തിട്ടുണ്ട്.

Macare 25 mar

Comments are closed.