ജനങ്ങളുടെ സ്വൈര്യ ജീവിതത്തിന് ഭീഷണി – ചാവക്കാട് സ്വദേശിയെ പോലീസ് നാടുകടത്തി

ചാവക്കാട്: ജനങ്ങളുടെ സ്വൈര്യ ജീവിതത്തിന് ഭീഷണിയായതിനെ തുടർന്ന് പോലീസ് ചാവക്കാട് സ്വദേശിയായ യുവാവിനെ നാടുകടത്തി. നിരവധി കേസുകളില്‍ പ്രതിയായ ചാവക്കാട് തെക്കഞ്ചേരി ഷെഹീറി(പൊള്ളോക്ക് 35)നെയാണ് കാപ്പ (Kerala Anti-social Activities (Prevention) Act (KAAPA)) ചുമത്തി ഒരു വര്‍ഷത്തേക്ക് ജില്ലയില്‍നിന്നും നാടുകടത്തിയത്.

ജില്ലാ പോലീസ് മേധാവി ആര്‍. ആദിത്യയുടെ നിര്‍ദ്ദേശപ്രകാരമാണ് ചാവക്കാട് പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ ഇയാള്‍ക്കെതിരേ കാപ്പ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. തുടര്‍ന്ന് തൃശ്ശൂര്‍ റേഞ്ച് ഡി.ഐ.ജി. എ. അക്ബര്‍ ഇയാള്‍ക്കുമേല്‍ കാപ്പ നിയമപ്രകാരം നടപടിയെടുക്കാന്‍ ഉത്തരവിടുകയും ചെയ്തു.
ഒരുമനയൂര്‍, തെക്കഞ്ചേരി, ചാവക്കാട്, മണത്തല, കടപ്പുറം തുടങ്ങിയ പ്രദേശങ്ങളില്‍ ആളുകളില്‍നിന്ന് പണവും മറ്റും കവര്‍ച്ച ചെയ്തും ജനങ്ങളെ ഭീഷണിപ്പെടുത്തിയും ജനങ്ങളുടെ സ്വൈര്യ ജീവിതത്തിന് അപകടകാരിയായിതീര്‍ന്നതിനെ തുടര്‍ന്നാണ് നടപടിയെന്ന് എസ്.എച്ച്.ഒ. കെ.എസ്. ശെല്‍വരാജ് പറഞ്ഞു.

Comments are closed.