മാരക ലഹരി വസ്തുക്കളുമായി ചാവക്കാട് നിന്നും മൂന്ന് പേരെ അറസ്റ്റ് ചെയ്തു

ചാവക്കാട് : മാരക ലഹരി വസ്തുക്കളുമായി മൂന്ന് പേരെ അറസ്റ്റ് ചെയ്തു. തൊട്ടാപ്പ് പുതുവീട്ടിൽ ജംഷീർ (33) പാലക്കാട് കൂറ്റനാട് അറക്കലകത്തു വീട്ടിൽ ഫൈസൽ(40) വെസ്റ്റ് ബംഗാൾ മുർഷിദാബാദ് സ്വദേശി മുഹമ്മദ് മുസാകിർ (30) എന്നിവരാണ് അറസ്റ്റിലായത്

കാൽ കിലോ ഹഷീഷ് ഓയിലുമായി പാലുവയിൽ നിന്നും ജംഷീർ പോലീസ് പിടിയിലായി. തുടർന്ന് നടന്ന ചോദ്യം ചെയ്യലിലാണ് മറ്റു രണ്ടുപേരെ കുറിച്ചുള്ള വിവരം ലഭിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് 2 കിലോഗ്രാം കഞ്ചാവുമായി ഇരുവരും അറസ്റ്റിലായത്.
വിദ്യാർത്ഥികളെയും ഇതര സംസ്ഥാന തൊഴിലാളികളെയും കേന്ദ്രീകരിച്ചാണ് ഇവരുടെ വില്പന.
പ്രതികൾ എല്ലാം നിരവധി കേസിൽ ഉൾപ്പെട്ടവരാണ്.
ഗുരുവായൂർ എ .സി. പി. കെ ജി സുരേഷിന്റെ നേതൃത്വത്തിൽ ചാവക്കാട് പോലീസ് ഇൻസ്‌പെക്ടർ വിപിൻ .കെ. വേണു ഗോപാലും സംഘവുമാണ് പ്രതികളെ പിടികൂടിയത്
പ്രതികളെ ചാവക്കാട് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രതികളെ പിടി കൂടിയ സംഘത്തിൽ എസ് ഐ മാരായ വിജിത്ത് കെ വി, കണ്ണൻ പി, ബിജു, സി പി ഒ മാരായ പ്രജീഷ്, ഹംദ്, ജയകൃഷ്ണൻ, വിനീത്, പ്രദീപ്, അനസ്, രാജേഷ്, മെൽവിൻ, വിനോദ് എന്നിവരും ഉണ്ടായിരുന്നു.

Comments are closed.