തൃശ്ശൂർ കൾച്ചറൽ ക്യാപിറ്റൽ മാരതോൺ – ചാവക്കാട് ബീച്ച് ലവേഴ്സ് ജഴ്സി പ്രകാശനം ചെയ്തു

ചാവക്കാട് : തൃശ്ശൂർ കൾച്ചറൽ ക്യാപിറ്റൽ മാരത്തോണിൽ പങ്കെടുക്കുന്ന ചാവക്കാട് ബീച്ച് ലവേഴ്സ് അംഗങ്ങൾക്കുള്ള ജഴ്സി പ്രകാശനം മുനക്കകടവ് കോസ്റ്റൽ സർക്കിൾ ഇൻസ്പെക്ടർ ഫർഷാദ് നിർവഹിച്ചു. മാരത്തോണിൽ പങ്കെടുക്കുന്ന 73 വയസുക്കാരനായ ഏറ്റവും മുതിർന്ന അംഗമായ ഉമ്മർ കരിപ്പായിലിന് ടി ഷർട്ട് കൈമാറിയാണ് ചടങ്ങ് നിർവഹിച്ചത്.

ചാവക്കാട് ബീച്ച് ലവേഴ്സിൻ്റെ 25 അംഗങ്ങൾ മാരത്തോണിൽ പങ്കെടുക്കുന്നുണ്ട്. ചരിത്രത്തില്‍ ആദ്യമായി നടക്കുന്ന ഫുള്‍മാരത്തോണായ (42.195 കി.മീ) കള്‍ച്ചറല്‍ ക്യാപിറ്റല്‍ മാരത്തോണ്‍ ഫെബ്രുവരി 16 ന് (ഞായറാഴ്ച) രാവിലെ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു.
ബ്ലാങ്ങാട് ബീച്ചിൽ നടന്ന ജഴ്സി പ്രകാശന ചടങ്ങിൽ നൗഷാദ് തെക്കുംപുറം അധ്യക്ഷത വഹിച്ചു. എ പി. ഖലീൽ, സി. ഹുസൈൻ, എ.എച്ച്. അബ്ദുൽ മനാഫ്, കെ.ആർ. മിഥുൻ രാജ്, സി.ബി.അക്ബർ, ഷാജഹാൻ ഫോർ യു, പി.ടി. ഷറഫുദ്ദീൻ, ഷാഫി സുബ്ഹാൻ, കെ.വി.ഷാനവാസ്, കെ.എ. അജയൻ, മുഹമ്മദ് ഹിഷാം, സി.എം.ഷമീം, കെ.എ. സിയാദ്, ഒ.കെ. സുധീർ, പ്രമോദ് പുന്ന എന്നിവർ സംസാരിച്ചു.

Comments are closed.