mehandi banner desktop

തൃശൂർ ജില്ലാ ഹജ്ജ് പഠന ക്ലാസ് നാളെ കേച്ചേരിയിൽ

fairy tale

​ചാവക്കാട് : 2026-ലെ ഹജ്ജ് കർമ്മത്തിന് തയ്യാറെടുക്കുന്ന തീർത്ഥാടകർക്കായി സംഘടിപ്പിക്കുന്ന തൃശൂർ ജില്ലാതല ഹജ്ജ് പഠന ക്ലാസ് നാളെ തിങ്കളാഴ്ച നടക്കും. കേച്ചേരി മമ്പഉൽ ഹുദാ ക്യാമ്പസിൽ വെച്ച് രാവിലെ 10 മണി മുതലാണ് ക്ലാസ് ആരംഭിക്കുന്നത്.

planet fashion

​പ്രമുഖ പണ്ഡിതനും വാഗ്മിയുമായ ഉസ്താദ് ഇബ്രാഹിം സഖാഫി പുഴക്കാട്ടിരി ഹജ്ജ് കർമ്മങ്ങളെക്കുറിച്ച് വിശദമായ പഠന ക്ലാസ് നയിക്കും.

​സർക്കാർ ക്വാട്ട വഴി ഹജ്ജിന് അപേക്ഷിച്ചവർക്കും സ്വകാര്യ ഗ്രൂപ്പുകൾ വഴി പോകുന്നവർക്കും ഭാവിയിൽ ഹജ്ജ് കർമ്മം ചെയ്യാൻ ആഗ്രഹിക്കുന്നവർക്കും ഈ ക്ലാസിൽ പങ്കെടുക്കാവുന്നതാണ്.

പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ കൃത്യസമയത്ത് തന്നെ എത്തിച്ചേരണമെന്ന് സംഘാടകർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് 7593050607 ഈ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്

Comments are closed.