mehandi banner desktop
Chavakkad online

ഓശാന ഞായർ – വിശുദ്ധവാരത്തിന്റെ തുടക്കം കുറിച്ച് പാലയൂർ തീർത്ഥ കേന്ദ്രം

fairy tale

ചാവക്കാട് : പാലയൂർ സെന്റ് തോമസ് മേജർ ആർക്കിഎപ്പിസ്കോപൽ തീർത്ഥകേന്ദ്രത്തിൽ ഓശാന ഞായർ ആഘോഷിച്ചു. ഓശാന ഞായർ എന്നത് ഈസ്റ്ററിനു മുൻപുള്ള ഞായറാഴ്ചയാണ്. ക്രിസ്തീയ വിശ്വാസികൾ കുരിശിലേറ്റപ്പെടുന്നതിനു മുൻപ് ജറുസലേമിലേക്കു കഴുതപ്പുറത്തേറി വന്ന യേശുവിനെ, ഒലിവു മരച്ചില്ലകളും ഈന്തപ്പനയോലകളും വഴിയിൽ വിരിച്ച്, ‘ഓശാന ഓശാന ദാവീദിന്റെ പുത്രന് ഓശാന’ എന്നു പാടി സാധാരണക്കാരായ ജനങ്ങൾ വരവേറ്റ ബൈബിൾ സംഭവത്തെ അനുസ്മരിക്കുന്നു. ഇടവകയിലെ വിവിധ ഭക്തസംഘടനകൾ, കുട്ടി കൂട്ടായ്മ തുടങ്ങിയവർ ചേർന്ന് യഹൂദ വസ്ത്രം ധരിച്ചുകൊണ്ട് ഓശാന ഞായർ അനുസ്മരണ പുതുക്കി.

planet fashion

Comments are closed.