mehandi banner desktop
Chavakkad online

പന്തും കാലും ഞങ്ങളുടേത് കളിയും ജയവും ഞങ്ങളുടെത് – പുത്തൻകടപ്പുറം എച്ച് ഐ എൽ പി സ്കൂളിൽ ലോകകപ്പ് ആവേശം

Ft

തിരുവത്ര : പുത്തൻകടപ്പുറം എച്ച് ഐ എൽ പി സ്കൂളിൽ ലോകകപ്പ് ആവേശം നെഞ്ചിലേറ്റിക്കൊണ്ട് ലോകകപ്പ് വിളംബരജാഥയും കിക്ക് ഓഫ് മത്സരവും നടന്നു. ഹെഡ്‌മാസ്റ്റർ വി.എൻ മുഹമ്മദ് അഷ്‌റഫ് സ്വാഗതം ആശംസിച്ചു പി.ടി.എ പ്രസിഡൻ്റ് സുബിന കെ.ബി കിക്ക് ഓഫ് മത്‌സരം ഉദ്ഘാടനം ചെയ്തു. പിടി എ വൈസ് പ്രസിഡൻ്റ് മുസ്തഫ തയ്യിൽ ആശംസകൾ നേർന്നു. പന്തും കാലും ഞങ്ങളുടേത് കളിയും ജയവും ഞങ്ങളുടെത് എന്ന ആവേശം നിലനിർത്തി കൊണ്ട് നടത്തിയ കിക്ക് ഓഫിൽ ക്ലബ് അംഗങ്ങളും പങ്കെടുത്തു. അധ്യാപികമാരായ ജിഷമാത്യു, സിമി വർഗ്ഗീസ്, അഫ്സത്ത് എം എം, നിജി ജെയിംസ്, ബി ആർസി സെപ്ഷ്യൽ എഡ്യുക്കേറ്റർ ഹിൽഡ ജോൺ, ഷെഫീന ഫാത്തിമ എന്നിവർ സംസാരിച്ചു.

Jan oushadi

Comments are closed.