തൃശ്ശൂർ റവന്യൂ ജില്ലാ കലോത്സവത്തിന് നാളെ തുടക്കം – സ്വർണ്ണക്കപ്പ് ഘോഷയാത്ര ഇന്ന് – ചാവക്കാട് നിന്ന് 785 വിദ്യാർത്ഥികൾ

ഇരിങ്ങാലക്കുട : മുപ്പത്താറാമത് തൃശ്ശൂര്‍ റവന്യൂ ജില്ല സ്കൂള്‍ കലോത്സവത്തിന് നാളെ തുടക്കം. നവംബര്‍ 18 മുതല്‍ 21 വരെ ഇരിങ്ങാലക്കുടയില്‍ വച്ചാണ് കലോത്സവം അരങ്ങേരുന്നത്. 22 വേദികളിലായി നടക്കുന്ന കലാപരിപാടികളില്‍ 8500 ഓളം വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും. ചാവക്കാട് ഉപജില്ലയിൽ നിന്നും 785 വിദ്യാർത്ഥികൾ ജില്ലാ കലോത്സവത്തിൽ മാറ്റുരക്കും.

മുൻസിപ്പൽ ടൗണ്‍ഹാള്‍ ആണ് പ്രധാനവേദി. കൂടാതെ ലിറ്റില്‍ ഫ്ളവര്‍ കോണ്‍വെന്‍റ് ഗേള്‍സ് സ്കൂള്‍, സെന്‍റ്മേരീസ് സ്കൂള്‍, ഡോണ്‍ബോസ്കോ സ്കൂള്‍ തുടങ്ങിയവയാണ് മറ്റു വേദികള്‍. സംസ്കൃതോത്സവം നാഷണല്‍ സ്കൂളിലും അറബിക് കലോത്സവം ഗവ. എല്‍.പി. സ്കൂളിലുമാണ് നടക്കുക. സംഘാടക സമിതി പ്രോഗ്രാം കമ്മിറ്റി ഓഫീസുകള്‍ എന്നിവ ഗവ. ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലും ഭക്ഷണം ഗായത്രി ഹാളിലുമാണ് സജ്ജീകരിച്ചിട്ടുള്ളത്.
നവംബര്‍ 19 ബുധനാഴ്ച മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ രാവിലെ 9.30 ന് സിനിമതാരം ജയരാജ് വാര്യര്‍ കലാമേള ഉദ്ഘാടനം ചെയ്യും. സബ് കളക്ടർ അഖില്‍ വി. മേനോന്‍ ഐഎഎസ്, സാഹിത്യ അക്കാദമി വൈസ് ചെയര്‍മാന്‍ അശോകന്‍ ചരുവില്‍ എന്നിവര്‍ മുഖ്യ അതിഥികളാകും. 21 ന് വൈകീട്ട് നടക്കുന്ന സമാപന സമ്മേളനം കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ ഐഎഎസ് ഉദ്ഘാടനം ചെയ്യും.
നവംബര്‍ 17 തിങ്കളാഴ്ച വൈകീട്ട് മൂന്നു മണിക്ക് ഇരിങ്ങാലക്കുട സെൻറ് മേരീസ് സ്കൂളില്‍ നിന്ന് ആരംഭിക്കുന്ന സ്വര്‍ണ്ണ കപ്പ് വഹിച്ചുള്ള ഘോഷയാത്ര അഞ്ചുമണിക്ക് പ്രധാന വേദിയായ ടൗണ്‍ ഹാളില്‍ സമാപിക്കും. നാലുമണിക്ക് കലവറ നിറക്കൽ, 5 മണിക്ക് പാല് കാച്ചൽ എന്നിവയും ഉണ്ടാകും.

Comments are closed.