mehandi new

തൃശൂർ റവന്യു ജില്ലാ സ്കൂൾ കലോത്സവ ലോഗോ പ്രകാശനം ചെയ്‌തു – കലോത്സവം ഡിസംബർ 3 മുതൽ കുന്നംകുളത്ത്

fairy tale

കുന്നംകുളം :  ഡിസംബർ 3 5 6 7 തീയ്യതികളിൽ കുന്നംകുളത്തെ വിവിധ സ്കൂളുകളിൽ വച്ച് നടക്കുന്ന 35 -ാം തൃശൂർ റവന്യൂ ജില്ലാ കലോത്സവത്തിൻറെ  ലോഗോ പ്രകാശനം സംഘാടകസമിതി ചെയർമാനും കുന്നംകുളം എംഎൽഎയുമായ എ സി മൊയ്തീൻ നിർവഹിച്ചു.  കുന്നംകുളം നഗരസഭ ചെയർപേഴ്സൺ  സീത രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. കലോത്സവത്തിന്റെ വിവിധ വേദികളും മത്സര ഇനങ്ങളും വഴികളും ഒക്കെ ഉൾപ്പെടുത്തിക്കൊണ്ട് പബ്ലിസിറ്റി കമ്മിറ്റി തയ്യാറാക്കിയ kalolsavam2024.blogspot.com എന്ന ബ്ലോഗിന്റെ ഉദ്ഘാടനവും മുൻസിപ്പൽ ചെയർപേഴ്സൺ നിർവഹിച്ചു. മുൻസിപ്പൽ കൗൺസിലർമാരും, വിവിധ കമ്മിറ്റി ചെയർമാൻമാരും, കൺവീനർമാരും വിവിധ സ്കൂളിലെ പ്രിൻസിപ്പൽമാരും പ്രധാന അധ്യാപകരും കുട്ടികളും യോഗത്തിൽ പങ്കെടുത്തു. 

planet fashion

കുന്നംകുളം എ  ഇ ഒ,  എ മൊയ്തീൻ സ്വാഗതവും, പബ്ലിസിറ്റി കമ്മറ്റി ജോയിന്റ് കൺവീനർ നവീൻ കെ കുമാർ നന്ദിയും പ്രകാശിപ്പിച്ചു. നഗരസഭ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാന്മാരായ പി.എം. സുരേഷ്, പി.സോമശേഖരൻ, ഷെബീർ പി.കെ, സജിനി പ്രേമൻ എന്നിവരും കൗൺസിലർമാരായ ബിജു.വി.ബേബി,  മിനി  മോൺസി, മിഷ സെബാസ്റ്റ്യൻ, ലീല ഉണ്ണിക്കൃഷ്ണൻ എന്നിവർ ആശംസകൾ അറിയിച്ചു. സ്കൂൾ അധ്യാപകനായി വിരമിച്ച അസ്‌ലം  തിരൂർ തയ്യാറാക്കിയ ലോഗോയാണ് തിരഞ്ഞെടുക്കപ്പെട്ടതെന്ന് പബ്ലിസിറ്റി കമ്മറ്റി ചെയർമാൻ ലബീബ് ഹസൻ, കൺവീനർ സൈമൺ ജോസ് എന്നിവർ അറിയിച്ചു.

Comments are closed.