mehandi banner desktop
Chavakkad online

നാട്ടിക വാഹനാപകടം: മരിച്ചവരുടെ മൃതദേഹങ്ങൾ ജന്മനാടായ പാലക്കാട്ടേക്ക് കൊണ്ട് പോയി

Ft

തൃപ്രയാർ : നാട്ടിക നാഷണല്‍ ഹൈവേ 66 ല്‍ ജെ.കെ സെന്ററിനു സമീപം ഇന്ന് പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ മരിച്ചവരുടെ മൃതദേഹത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം. ബി രാജേഷും ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യനും അന്തിമോപചാരം അര്‍പ്പിച്ചു.  മൃതദേഹങ്ങള്‍ സൂക്ഷിച്ചിരുന്ന മെഡിക്കല്‍ കോളജ്,  താലൂക്ക് ആശുപത്രി മോര്‍ച്ചറികളില്‍ മന്ത്രിയും ജില്ലാ കളക്ടറും നേരിട്ടെത്തി സ്ഥിതിഗതികള്‍ വിലയിരുത്തുകയും ഇന്‍ക്വസ്റ്റ് നടപടികള്‍ക്കും മറ്റ് നടപടികള്‍ക്കും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു. അപകടത്തില്‍ പരിക്കേറ്റ് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്നവരെയും മന്ത്രിയും ജില്ലാ കളക്ടറും സന്ദര്‍ശിച്ചു. മുഖ്യമന്ത്രിയുടെ പ്രത്യേക നിര്‍ദ്ദേശം അനുസരിച്ചാണ് മന്ത്രി എം.ബി രാജേഷ് തൃശ്ശൂരിലെത്തിയത്. മൃതദേഹങ്ങൾ ജന്മനാടായ പാലക്കാട്ടേക്ക് കൊണ്ട് പോയി.

Jan oushadi

നിർമ്മാണം പുരോഗമിച്ചു കൊണ്ടിരിക്കുന്ന ഗതാഗതം ആരംഭിച്ചിട്ടില്ലാത്ത തൃപ്രയാർ ബൈപാസിൽ ഉറങ്ങിക്കിടക്കുകയായിരുന്ന നാടോടി സംഘത്തിലേക്ക് ലോറി ഇടിച്ചു കയറിയാണ് അപകടം. അഞ്ചുപേർ തത്ക്ഷണം മരിച്ചു.

Comments are closed.