Header

തളരാത്ത സർഗ്ഗശേഷിയുടെ തുടിപ്പ് – ചാവക്കാട് നഗരസഭ ഭിന്നശേഷി കലോത്സവം അരങ്ങേറി

ചാവക്കാട് : നഗരസഭയുടെ 2022-23 വർഷത്തെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി “സ്പന്ദനം 2022 തളരാത്ത സർഗ്ഗശേഷിയുടെ തുടിപ്പ് ” എന്ന പേരിൽ ഭിന്നശേഷി കലോത്സവം സംഘടിപ്പിച്ചു. മമ്മിയൂർ എൽ. എഫ് കോൺവെൻറ് യു പി സ്കൂളിൽ വെച്ച് സംഘടിപ്പിച്ച പരിപാടി പ്രമുഖ ചിത്രകാരൻ ഗായത്രി മാഷ് ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത്‌ അധ്യക്ഷത വഹിച്ചു.

 വിവിധ പരിപാടികളിലായി   നൂറോളം  കുട്ടികൾ  പങ്കെടുത്തു. ചിത്രരചന, ക്രാഫ്റ്റ് നിർമ്മാണം,ഫാൻസി ഡ്രസ്സ്‌, ഒപ്പന, തിരുവാതിരക്കളി, ഗ്രൂപ്പ്‌ ഡാൻസ്, ചെണ്ട വാദ്യമേളം തുടങ്ങി നിരവധി പരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു. പങ്കെടുത്ത എല്ലാവർക്കും സമ്മാനങ്ങൾ വിതരണം ചെയ്തു.

നഗരസഭ വൈസ് ചെയർമാൻ കെ. കെ മുബാറക് സ്വാഗതം ആശംസിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ ഷാഹിന സലിം, പി എസ് അബ്ദുൾ റഷീദ്, ബുഷറ ലത്തീഫ്, മുഹമ്മദ്‌ അൻവർ എ വി, പ്രസന്ന രണദിവെ കൗൺസിലർമാരായ എം ആർ രാധാകൃഷ്ണൻ, കെ വി സത്താർ, ബേബി ഫ്രാൻസിസ്, എൽ. എഫ് സി. യു പി സ്കൂൾ എച്ച്.എം സി. സിമി മരിയ എന്നിവർ ആശംസകളർപ്പിച്ചു. ഐ. സി. ഡി. എസ് സൂപ്പർവൈസർ രാജതി കൃഷ്ണൻ റിപ്പോർട്ട്‌ അവതരിപ്പിച്ചു. നഗരസഭ കൗൺസിലർമാർ, അംഗനവാടി ടീച്ചർമാർ തുടങ്ങി നിരവധിയാളുകൾ സംബന്ധിച്ചു.നഗരസഭ സെക്രട്ടറി കെ. ബി വിശ്വനാഥൻ നന്ദി പറഞ്ഞു

thahani steels

Comments are closed.