mehandi new

വായനയിലൂടെ നമുക്കുള്ളിൽ മാനവികതയും സഹാനുഭൂതിയും ഉണ്ടാകും – വെളിയങ്കോട് എംടിഎം കോളേജിൽ വായനാദിന സദസ്സ് സംഘടിപ്പിച്ചു

fairy tale

വെളിയങ്കോട്:    ജൂൺ 19 വായനാ ദിനത്തിൽ പിഎൻ പണിക്കരുടെ ഓർമകളെ ഉണർത്തി വെളിയങ്കോട് എംടിഎം കോളേജിലെ   ലൈബ്രറി & റീഡേഴ്‌സ് ക്ലബ്ബും എൻ എസ് എസ് (MTM)യൂണിറ്റും സംയുക്തമായി   വായനാദിന സദസ്സ് സംഘടിപ്പിച്ചു. വായനയുടെ ലോകം നൽകിയ അറിവുകളാണ്   ജീവിതവിജയങ്ങളുടെ അടിസ്ഥാനം, ബഷീറും മാധവിക്കുട്ടിയും എംടിയും സി രാധാകൃഷ്ണൻ തുടങ്ങി നമ്മുടെ  നിരവധി   എഴുത്തുകാരുടെ ഒട്ടേറെ കൃതികൾ വായിക്കുന്നതിലൂടെ നമുക്കുള്ളിൽ മാനവികതയും സഹാനുഭൂതിയും ഉണ്ടാകുമെന്ന് വായനാദിന സദസ്സ്  ഉദഘാടനം ചെയ്തുകൊണ്ട്  പ്രിൻസിപ്പൽ ജോൺ ജോസഫ് പറഞ്ഞു. എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ആഷിക് എൻ പി അധ്യക്ഷത വഹിച്ചു. ലൈബ്രെറിയൻ ഫൈസൽ ബാവ വായനാദിന സന്ദേശം നൽകി വായനാദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ആയിഷ സനം സ്വാഗതവും വൈഷ്ണവ് നന്ദിയും പറഞ്ഞു.  വായന സാമൂഹിക ജീവിതത്തെ എങ്ങനെ സ്വാധീനിക്കും എന്ന വിഷയത്തിൽ ലേഖന മത്സരവും നടന്നു.

Macare 25 mar

Comments are closed.