mehandi banner desktop
Chavakkad online

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ 60 കിലോ വെള്ളി വിളക്കുകള്‍ കൊണ്ട് തുലാഭാരം

Ft

ഗുരുവായൂര്‍: ക്ഷേത്രത്തില്‍ 60 കിലോ വെള്ളി വിളക്കുകള്‍ കൊണ്ട് തുലാഭാരം നടന്നു. അങ്കമാലിയിലെ ബിസിനസുകാരനായ പി.ഡി. സുധീശന്റെ മകള്‍ അഞ്ജന സുധീശനാണ് തുലാഭാരം നടത്തിയത്. ഏഴ് കവര വിളക്കുകളും രണ്ട് തൂക്ക് വിളക്കുകളുമാണ് തുലാഭാരത്തിന് ഉപയോഗിച്ചത്.  രാവിലെ ശീവേലിക്ക് ശേഷമായിരുന്നു തുലാഭാരം. ശ്രീലകത്ത് ഉപയോഗിക്കാന്‍ കഴിയും വിധമാണ് വിളക്കിന്റെ നിര്‍മ്മിതി. ദേവസ്വം ഭരണ സമിതി അംഗം പി.കെ. സുധാകരന്‍,  ഡെപ്യൂട്ടി അഡ്മിന്‌സ്‌ട്രേറ്റര്‍ എം. നാരായണന്‍, ക്ഷേത്രം മാനേജര്‍മാരായ ആര്‍. പരമേശ്വരന്‍, ടി.കെ. ഗോപാലകൃഷ്ണന്‍, ശങ്കര്‍ എിവര്‍ ചേര്‍ന്നു വിളക്കുകള്‍ ഏറ്റുവാങ്ങി. വിളക്കുകള്‍ക്ക് 30 ലക്ഷം രൂപയോളം വിലവരും.

Jan oushadi

Comments are closed.