mehandi new

മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ നടന്ന തുള്ളല്‍കഥ ചൊല്ലിയാട്ട സമന്വയം ശ്രദ്ധേയമായി

fairy tale

ഗുരുവായൂര്‍ : മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ നടന്ന തുള്ളല്‍കഥ ചൊല്ലിയാട്ട സമന്വയം ശ്രദ്ധേയമായി. ഓട്ടന്‍ തുള്ളല്‍ കലാകാരന്‍ മണലൂര്‍ ഗോപിനാഥിന്റെ എട്ടു ശിഷ്യര്‍ ചേര്‍ന്നാണ് സമന്വയം അവതരിപ്പിച്ചത്. കല്യാണ സൗഗന്ധികം, കിരാതം, രാമാനുചരിതം, സന്താന ഗോപാലം, നളചരിതം എന്നീ കഥകളാണ് അവതരിപ്പിച്ചത്. ശീതങ്കന്‍ വേഷത്തിലെത്തിയ ഭീമസേനനന്‍ ഹനുമാന്‍ നീട്ടിവെച്ച വാല്‍ ഗദകൊണ്ട് പൊക്കാന്‍ സാധിക്കാതെ തോറ്റുമടങ്ങുന്ന രംഗം ആകര്‍ഷകമായിരുന്നു. ഹനുമാനായി പാര്‍വ്വതി നാരായണനും ഭീമനായി ബബിത ബിമലുമായിരുന്നു രംഗത്ത്. ശിവജി ബാബുരാജ്, മീനാക്ഷി ജിജിത്ത്, പാര്‍വ്വതി ബിനോയ്, കാവ്യ ദിനേശ്, അപര്‍ണ്ണ, വിബിനീഷ് എന്നിവരും വിവിധ വേഷങ്ങള്‍ അവതരിപ്പിച്ചു. മണലൂര്‍ ഗോപിനാഥ്, ബബിത ബിമല്‍നാഥ്(പാട്ട്), ബബില്‍നാഥ്(മൃദംഗം), ഗുരുവായൂര്‍ ശ്യാമളന്‍(ഇടക്ക) എിവരായിരുന്നു പിന്നണിയില്‍.

Jan oushadi muthuvatur

Comments are closed.