വടക്കേകാട്: വടക്കേകാട്, പുന്നയൂർക്കുളം പഞ്ചായത്തുകളിൽ ഇന്ന് 21 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.

വടക്കേകാട് കൃഷിഭവൻ ജീവനക്കാരിക്കും വൈലത്തൂർ, കൊച്ചന്നൂർ എന്നിവടങ്ങളിൽ ഓരോർത്തർക്കും വീതമാണ് കോവിഡ് സ്ഥിരീകരിച്ചത്.

പുന്നയൂർക്കുളത്ത് 18 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.

വടക്കേകാട് റ്റി.എം.കെ റീജൻസിയിലെ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ് മെന്റ് സെന്ററിൽ 247 പേരിൽ നടത്തിയ പരിശോധനയിൽ 21 പേരുടെ ഫലമാണ് പോസറ്റീവായത്.