ഇന്ന് കാൽപന്ത് കൊണ്ട് അത്ഭുതം രചിച്ച ചരിത്ര ദിനം – ലോകകപ്പ് സെമിയിലെത്തുന്ന ആദ്യ ആഫ്രിക്കൻ അറബ് രാഷ്ട്രമായി മൊറൊക്കോ

വേൾഡ് കപ്പ്: ഫിഫ ലോക കപ്പിന്റെ സെമിഫൈനലിൽ എത്തുന്ന ആദ്യത്തെ ആഫ്രിക്കൻ അറബ് രാജ്യമായി മൊറോക്കോ. ഇന്ന് കാൽപന്ത് കൊണ്ട് അത്ഭുതം രചിച്ച ചരിത്ര ദിനം.

പോർട്ടുഗൽ മൊറൊക്കോ ക്വാർട്ടർ ഫൈനലിൽ 42-ാം മിനിറ്റിൽ യൂസഫ് എൻ-നസ്‌റിയുടെ ഗോളിൽ മുന്നേറിയ മൊറോക്കോ കാമ്പിലേക്ക് പോർച്ചുഗലിനെ സ്‌കോർ ചെയ്യാൻ അനുവദിക്കാതെ ബാർബറി ലയൻസ് കോട്ടകെട്ടി.
ഇഞ്ചുറി ടൈമിന്റെ അവസാന അഞ്ച് മിനിറ്റിൽ 10 പേരായി ഇറങ്ങിയപ്പോഴും ഈ തകർപ്പൻ പ്രതിരോധത്തിനെ ഭേദിക്കാൻ പറങ്കി നായകൻമാർക്കായില്ല. വടക്കേ ആഫ്രിക്കൻ ടീം അങ്ങിനെ എതിരില്ലാത്ത ഒരു ഗോളുമായി സെമിയിലേക്ക് കടന്നു.
ഈ വിജയത്തോടെ ആഫ്രിക്കയിൽ നിന്നും അറബ് ലോകത്തിൽ നിന്നും ഫിഫ ലോകകപ്പിൽ സെമിഫൈനലിലെത്തുന്ന ആദ്യ ഗ്രൂപ്പായി ബാർബറി ലയൻസ് മാറി. ഇന്ന് രാത്രി 12.30 ന് നടക്കുന്ന ഇംഗ്ലണ്ട് – ഫ്രാൻസ് പോരാട്ടത്തിലെ വിജയികളുമായി അവർ സെമിയിൽ പോരാട്ടം തുടരും

Comments are closed.