ടോയ്‌ലെറ്റ് കൊംപ്ലക്സ് ഉദ്‌ഘാടനം ചെയ്തു

കടപ്പുറം : വട്ടേക്കാട് പി കെ മൊയ്‌ദുണ്ണി ഹാജി മെമ്മോറിയൽ യു പി സ്കൂളിൽ കടപ്പുറം ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 9 ലക്ഷം രൂപയും, മാനേജ്മെന്റ് ഫണ്ടും ചേർന്ന് സംയുക്തമായി നിർമ്മിച്ച ടോയ്‌ലെറ്റ് കോമ്പ്ലെക്സിന്റെ ഉദ്‌ഘാടന കർമ്മം കടപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സാലിഹാ ഷൗക്കത്ത് നിർവഹിച്ചു.

വൈ.പ്രസിഡന്റ് മൂക്കൻ കാഞ്ചന, ക്ഷേമ കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ വിപി മൻസൂർ അലി, മെമ്പർ എ വി അബ്ദുൽ ഗഫൂർ, സ്കൂൾ മാനേജർ എം എ ഷാഹു ഹാജി, ഹെഡ് മിസ്ട്രിസ് ജൂലി ടീച്ചർ, പിടിഎ പ്രസിഡന്റ് അസീസ്, മദർ പി ടി എ പ്രസിഡൻ്റ് ബുഷ്‌റ എന്നിവർ പങ്കെടുത്തു.


Comments are closed.