ചാവക്കാട്: ലോക് ഡൗൺ മൂലം ദുരിതത്തിലായ നിർദ്ധന കുടുംബങ്ങൾക്ക് ഭക്ഷ്യ കിറ്റ്‌ വിതരണം നടത്തി.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കടപ്പുറം യൂണിറ്റ് കമ്മിറ്റിയാണ് 150 കുടുംബങ്ങൾ ഭക്ഷ്യ കിറ്റ്‌ നൽകിയത്, അർഹരെ കണ്ടെത്തി അവരുടെ വീടുകളിൽ എത്തിക്കുകയായിരുന്നു.
വ്യാപാരി വ്യവസായി കടപ്പുറം യൂണിറ്റ് അടച്ചിട്ട ഇരുപത്തിയഞ്ച് വ്യാപാരികൾക്ക് ആയിരം രൂപ വീതം നേരത്തെ സഹായം നൽകിയിരുന്നു
ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി മുസ്താക്അലി ഉൽഘാടനം ചെയ്തു

യൂണിറ്റ് പ്രസിഡണ്ട് വി.യു. ഹുസൈൻ, സെക്രട്ടറി സി.ബി ഹാരിസ്, ആർ.ടി ജലീൽ, കെ.ജി ശിവശങ്കരൻ, ഇ.ജെ.വർഗ്ഗീസ്, സുഭീഷ് കുമാർ, അമീർ എന്നിവർ നേതൃത്വം നൽകി.