Header

കുടിയൊഴിപ്പിക്കാനില്ല – മേല്‍പാലങ്ങളും അണ്ടര്‍ പാസുകളും നിര്‍മിച്ച് ഗതാഗത സൗകര്യം വര്‍ധിപ്പിക്കും

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

ഗുരുവായൂര്‍: ജനവാസകേന്ദ്രങ്ങളില്‍ കുടിയൊഴിപ്പിക്കല്‍ പരമാവധി കുറക്കുന്നതിന് നിലവിലെ റോഡുകള്‍ രണ്ടുവരിയാക്കിയും രണ്ടുവരി വരുന്ന മേല്‍പ്പാലങ്ങളൊ, അണ്ടര്‍ പാസുകളൊ നിര്‍മ്മിച്ചുംഗതാഗത സൗകര്യം വര്‍ദ്ദിപ്പിക്കുമെന്ന്‌ പൊതുമരാമത്ത് രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി ജി സുധാകരന്‍ പറഞ്ഞു. കെ വി അബ്ദുള്‍ഖാദര്‍ എം എല്‍ എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും നാല് കോടി രൂപ ചെലവിട്ട് നവീകരിച്ച ഗുരുവായൂര്‍-ആല്‍ത്തറ-പൊന്നാനി സംസ്ഥാന പാതയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. പലപ്പോഴും പൊതുമരാമത്ത് വകുപ്പിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് ആക്ഷേപങ്ങളുയരുന്നു. അത് ഇല്ലാതാക്കാനുള്ള പരിശ്രമമാണ് നടക്കുന്നത്. സര്‍ക്കാര്‍ ചുമതലയേറ്റതിന് ശേഷം അഴിമതിയും ആക്ഷേപങ്ങളും ഗണ്യമായി കുറഞ്ഞിട്ടുണ്ട്. പൂര്‍ണ്ണമായും ഇല്ലാതാക്കണം അതിന് ബ്യൂറോക്രസിയും യ്യാറാകണം. ജനാധിപത്യമെന്നാല്‍ ജനപ്രതിനിധികളും ബ്യൂറോക്രസിയും രണ്ടുവഴിയെ സ്വതന്ത്രമായി സഞ്ചരിക്കണെമെന്നല്ല. ഇവരണ്ടും ചേര്‍ന്ന് ജനങ്ങള്‍ക്കും നാടിനും ഗുണകരമായ രീതിയില്‍ പ്രവര്‍ത്തിക്കണം. എന്നാല്‍ ചിലപ്പോഴെങ്കിലും അങ്ങിനെയല്ലാതാകുന്നു, അത് നാടിന് നന്നല്ല. പല അഴിമതികളും ജീവനക്കാരും ഉദ്യോഗസ്ഥരും തീരുമാനിച്ചാല്‍ അവസാനിപ്പിക്കാവുന്നതാണ്. അഴിമതി കണ്ടെത്താനുള്ള ജാഗ്രത ജീവനക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമില്ലാതാകുന്നു. നാടിന്റെ സമ്പൂര്‍ണ്ണ വികസനമാണ് പിണറായി സര്‍ക്കാരിന്റെ ലക്ഷ്യം. അധികാരമേറ്റ് എട്ട് മാസത്തിനുള്ളില്‍ 36 മേല്‍പാലങ്ങള്‍ തുറന്ന് കൊടുക്കാന്‍ മരാമത്ത് വകുപ്പിനായി. നിരവധി മികച്ച പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാനുമായി. എന്നാല്‍ മാസങ്ങളോളം ഫയലുകളുടെ സൗന്ദര്യം കണ്ടിരിക്കണമെന്ന് നിര്‍ബന്ധമുള്ള ഉദ്യോഗസ്ഥര്‍ സെക്രട്ടറിയേറ്റിലുണ്ട്. എല്ലാവരും സെക്രട്ടറിയേറ്റില്‍ തന്നെ ജോലിചെയ്യണമെന്നില്ല സെക്രട്ടറിയേറ്റിന്റെ ഭാഗമായി ജില്ലാ കേന്ദ്രങ്ങളില്‍ ചില സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനും ആലോചനകളുണ്ട്. എല്ലാമേഖലയുടേയും വികസനത്തിന് അടിസ്ഥാനമായതിലൊന്ന് ഗതാഗത സൗകര്യങ്ങളാണ്. കേരളത്തില്‍ ഉടന്‍ തന്നെ 5000 കോടി രൂപ ചിലവഴിച്ച് തീരദേശ പാതയും 7500 കോടി ചിലവഴിച്ച് മലയോര ഉന്നത പാതയും നിര്‍മ്മിക്കും. അതിനാവശ്യമായ നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്. ബഡ്ജറ്റോടെ ഇവ യാഥാര്‍ത്ഥ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. പൊതുമരാമത്ത് വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ അഴിമതി മുക്തമാക്കാന്‍ സോഷ്യല്‍ ഓഡിറ്റിംങ്ങിനായി ജനപ്രതിനിധികള്‍, റിട്ട. എഞ്ചിനീയര്‍മാര്‍, പൊതുപ്രവര്‍ത്തകര്‍ എന്നിവരടങ്ങുന്ന പ്രത്യേക സമിതികള്‍ സസ്ഥാന, ജില്ലാ, നിയോജകമണ്ഡലം അടിസ്ഥാനത്തില്‍ രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേരള ഇന്‍ഫ്രാ സട്രക്ച്ചര്‍ ബോര്‍ഡിന്റെ അംഗീകാരം ലഭിച്ചാല്‍ ഉടന്‍ ഗുരുവായൂര്‍ മേല്‍പ്പാലത്തിന്റെ നിര്‍മ്മാണം ആരംഭിക്കും. കെ.വി.അബ്ദുള്‍ഖാദര്‍ എം.എല്‍.എയുടെ നിര്‍ദ്ദേശ പ്രകാരം കഴിഞ്ഞ ബജറ്റില്‍ 25കോടി മേല്‍പ്പാലത്തിനായി വകയിരുത്തിയിട്ടുള്ളതാണ്. ഭരണാനുമതി ലഭിച്ചിട്ടുണ്ട്. ബോര്‍ഡിന്റെ അംഗീകാരം ലഭിച്ചാല്‍ ഉടന്‍ റോഡ്‌സ് ആന്റ് ബ്രിഡജസ് നിര്‍മ്മാണത്തിനുള്ള നടപടികള്‍ തുടങ്ങും. പൊതുമരാമത്ത് റോഡുകളുടെ 40ശതമാനം സ്വകാര്യ വ്യക്തികള്‍ കയ്യേറിയിരിക്കുകയാണ്. ഇത് ഒഴിഞ്ഞ് തരേണ്ടതുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ ഹൈവേ പ്രൊട്ടക്ഷന്‍ ആക്ട് നടപ്പാക്കാന്‍ മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്. ഈനിയമം വഴി എല്ലാ കയ്യേറ്റങ്ങളും ഒഴിപ്പിക്കും. ഇതിനായി പോലീസ് ഉള്‍പ്പെടെയുള്ള അധികാരികളെ ചുമതലപെടുത്തിയിട്ടുണ്ട്.
പൊന്നാനിയില്‍ നിന്ന് ഗുരുവായൂരിലേക്ക് എളുപ്പമാര്‍ഗമായ ഈ സംസ്ഥാന പാത തകര്‍ന്നു കിടക്കുകയായിരുന്നു. താമരയൂര്‍ മെട്രോലിങ്ക്‌സ് ക്ലബ് പരിസരത്ത് നടന്ന ഉദ്ഘാടന ചടങ്ങില്‍ കെ വി അബ്ദുള്‍ഖാദര്‍ എം എല്‍ എ അധ്യക്ഷനായി. ഗുരുവായൂര്‍ നഗരസഭാധ്യക്ഷ പ്രഫ. പി കെ ശാന്തകുമാരി മുഖ്യാതിഥിയായി. പുന്നയൂര്‍ക്കുള പഞ്ചായത്ത് പ്രസിഡന്റ് എ ഡി ധനീപ്, ഗുരുവായൂര്‍ നഗരസഭാ വൈസ് ചെയര്‍മാന്‍ കെ പി വിനോദ്, ടി ടി ശിവദാസ്, അഡ്വ പി മുഹമ്മദ് ബഷീര്‍, ആര്‍ രവികുമാര്‍, എം ബി ഇക്ബാല്‍ മാസ്റ്റര്‍, പി കെ സൈതാലിക്കുട്ടി, ഇ പി സുരേഷ് കുമാര്‍, വി വി ഡൊമിനി, വി വി കുമുദാഭായ് എന്നിവര്‍ സംസാരിച്ചു. ആലുവ സുപ്രണ്ടിംങ്ങ് എഞ്ചിനീയര്‍ ടി എസ് സുജാ റാണി സാങ്കേതിക വിവരണം നടത്തി. എം എസ് സുജ സ്വാഗതവും എ വി ശേഖര്‍ നന്ദിയും പറഞ്ഞു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Comments are closed.