ചാവക്കാട്: എക്കഴിയൂര്‍ എസ്.എസ്.എം വി.എച്ച്.എസ് സ്‌കൂളില്‍ ഹാബിറ്റാറ്റ് ഹരിത സേനയുടെ നേതൃത്വത്തില്‍ ഫലവൃക്ഷങ്ങളുടെ കൂട വിതരണം ചെയ്തു.
പ്രധാനാധ്യാപകന്‍ വി.ഒ ജെയിംസ് പഴവര്‍ഗ്ഗ വൃക്ഷ തൈകള്‍ സ്‌കൂള്‍ അസംബ്ലിയില്‍ ഹരിതസേന കണ്‍വീനര്‍മാരായ കദീജ പര്‍വീണ്‍, സനോഫര്‍ സുല്‍ത്താന എന്നിവര്‍ക്ക് കൈമാറി ഉദ്ഘാടനം ചെയ്തു. എന്‍.ജെ ജെയിംസ്, സാന്റി ഡേവീഡ്, ജെയ്ക്കബ് സി.എല്‍, ബെന്നി കൈതാരത്ത്, ഷെബ വര്‍ഗ്ഗീസ്, വിദ്യാലത എന്നിവര്‍ നേതൃത്വം നല്‍കി. എഴുനൂറു വൃക്ഷ തൈകളാണ് ഹരിത വിദ്യാര്‍ത്ഥികള്‍ വിതരണം ചെയ്തത്.