ചാവക്കാട് : ചാവക്കാട് നഗര മധ്യത്തിലെ സബ് രജിസ്ട്രാര്‍ ഓഫീസിനു മേല്‍ വര്‍ഷങ്ങള്‍ പഴക്കമുള്ള കൂറ്റന്‍ വാക മരം കടപുഴകി വീണു. വാട്ടര്‍ ടാങ്ക് സ്ഥിതിചെയ്യുന്ന പഴയ വില്ലേജ് ഓഫീസ് കെട്ടിട വളപ്പില്‍ നില്‍ക്കുന്ന വന്‍ മരമാണ് കടപുഴകിയത്. ഇന്നലെ രാവിലെയുണ്ടായ ശക്തമായ കാറ്റിലാണ് മരം കടപുഴകി വീണ് രജിസ്ട്രാഫീസ് കെട്ടിടത്തില്‍ ചാരി നില്‍ക്കുന്നത്. തൊട്ടടുത്തുള്ള വാട്ടര്‍ അതോറിറ്റിയുടെ ജല സംഭരണിക്കും ഭീഷണിയായി നില്‍ക്കുന്ന മരം ഇതുവരെയും മുറിച്ച് നീക്കിയിട്ടില്ല. ചാവക്കാട് നഗരത്തെ തന്നെ തകര്‍ത്ത് കളയാനുള്ള പ്രഹരശേഷിയുണ്ട് വാട്ടര്‍ ടാങ്കിലെ വെള്ളത്തിന്‌.