ആലിൻ ഷെറിൻ എബ്രഹാമിനു സ്മരണാഞ്ജലി

മന്നലാംകുന്ന്: പത്ത് മാസം പ്രായമായ പിഞ്ചുകുഞ്ഞിന്റെ അവയവങ്ങൾ ദാനം ചെയ്ത് അഞ്ച് പേർക്ക് ജീവൻ നൽകിയ ആലിൻ ഷെറിന്റെ മാതാപിതാക്കളെ അഭിനന്ദിച്ചും ആലിൻ ഷെറിന്റെ ഫോട്ടോയ്ക്ക് മുൻപിൽ മെഴുക് തിരി തെളിയിച്ചും കെ. കരുണാകരൻ ചാരിറ്റബ്ൾ ഫൗണ്ടേഷൻ പുന്നയൂർ ആലിൻ ഷെറിനെ അനുസ്മരിച്ചു. മന്നലാംകുന്ന് ബീച്ചിൽ വെച്ച് നടന്ന ചടങ്ങിൽ ചെയർമാൻ ഷാഹുൽ പള്ളത്ത് അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി പ്രസിഡണ്ട് കെ. കെ. ശുക്കൂർ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് മെമ്പർ ടി.എ ഐശ, വടക്കേകാട് ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി സെക്രട്ടറി ബിനേഷ് വലിയ കത്ത്, പുന്നയൂർ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി സെക്രട്ടറി ഷെഹീർ പടിഞാറയിൽ, ചാവക്കാട് ഭൂപണയ ബാങ്ക് ഡയറക്ടർ യൂസുഫ് തണ്ണി തുറക്കൽ, എന്നിവർ സംസാരിച്ചു.

കെ.ബി ഇസ്മായിൽ, സുധീർ പുതിയേടത്ത്, ആദിദേവ് ബിനേഷ്, കിരൺ വലിയകത്ത്, നജീറ പടിഞ്ഞാറയിൽ, ഹവ്വ സബീൽ, പി.എം. മൊയ്നു എന്നിവരും സന്നിഹിതരായ്. സുൽത്താൻ മന്ദലാംകുന്ന് സ്വാഗതവും, ഷംറൂദ് പടിഞാറയിൽ നന്ദിയും പറഞ്ഞു

Comments are closed.